ജീവിതകാലം മുഴുവനുമുള്ള ടോര്‍ച്ചറിനേക്കാളും നല്ലതല്ലേ നോ: അഹാന പറയുന്നു

ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം

നോ പറയേണ്ടയിടത്ത് നോ തന്നെ പറയണമെന്ന് നടി അഹാന കൃഷ്ണ. തനിക്ക് വരുന്ന മോശം അപ്രോച്ചുകളോട് നോ പറയുന്നതിനെക്കുറിച്ച്‌ എഫ്ടിക്യു വിത്ത് രേഖ മേനോന്‍ ചാനലിനോടാണ് അഹാനയുടെ പ്രതികരണം.

READ ALSO: പുതിയ ചിത്രം ‘ബൈനറി’യിലെ ഗാനം വൈറൽ

അഹാനയുടെ വാക്കുകൾ ഇങ്ങനെ, ‘ബ്യൂട്ടിഫുളായും ബ്രൂട്ടലായും നോ പറയാം. ഇല്ല എന്ന് ബ്യൂട്ടിഫുളായി പറയാന്‍ പറ്റുന്ന സാഹചര്യമാണെങ്കില്‍ നമുക്ക് അങ്ങനെ പറയാം. അപ്പുറത്ത് നില്‍ക്കുന്ന ആള്‍ മോശം പെര്‍സ്പെക്ടീവില്‍ അല്ല ചോദ്യം ചോദിക്കുന്നതെങ്കില്‍ ഭംഗിയായിട്ട് താല്‍പര്യമില്ലെന്ന് പറയാം. അതല്ലാതെ തെറ്റായ ഒരു വൈബ് കിട്ടിയാല്‍ അപ്പോള്‍ അതില്‍ നിന്ന് മാറി നിന്നാല്‍ അഞ്ച് മിനുട്ടോ ആ ഒരു ദിവസമോ മനസ്സില്‍ എന്തോ പോലെ തോന്നാം. പക്ഷെ ജീവിതത്തിലങ്ങോട്ട് സന്തോഷമായിരിക്കും. നമുക്ക് തെറ്റെന്ന് തോന്നിയ കാര്യം ചെയ്തില്ലെന്നതിനാല്‍. പക്ഷെ ആ അ‍ഞ്ച് മിനുട്ട് അയ്യോ ഞാനെങ്ങനെ വേണ്ടായെന്ന് പറയുമെന്ന് കരുതി പറയാതിരുന്നാല്‍ ജീവിത കാലം മുഴുവന്‍ ചിലപ്പോള്‍ അത് ടോര്‍ച്ചര്‍ ചെയ്ത് കൊണ്ടിരിക്കും.’

നമ്മള്‍ ആരോടാണ് ഉത്തരം പറയേണ്ടതെന്ന് ആദ്യം മനസ്സിലാക്കണം. അച്ഛനും അമ്മയും സഹോദരിമാരും സുഹൃത്തുക്കളുമുള്‍പ്പെടെ കുറച്ച്‌ ആളുകളോടായിരിക്കും. അല്ലാതെ മറ്റാരോടും ഉത്തരം പറയേണ്ടതില്ലെന്നും അഹാന കൂട്ടിച്ചേർത്തു.

Share
Leave a Comment