‘അരികേ.. കൂട്ടായി അരികെ.. എനിക്കേഴു ജന്മവും നീയേ’: ‘വാലാട്ടി’, ചിത്രത്തിലെ വീഡിയോ സോംഗ് പുറത്ത്

കൊച്ചി: ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബു നിർമ്മിച്ച് ദേവൻ തിരക്കഥ രചിച്ച് സംവിധാനം ചെയ്യുന്ന വാലാട്ടി എന്ന ചിത്രത്തിലെ വീഡിയോ സോംഗ് പുറത്തുവിട്ടു.
പതിനൊന്നു നായകളും, ഒരു പൂവൻ കോഴിയും മുഴുനീള രംഗത്തിൽ അഭിനയിക്കുന്നതിലൂടെ ഏറെ ശ്രദ്ധേയമായ ചിത്രമാണ് വാലാട്ടി.

മനഷ്യന്റെ അദ്ധ്വാനത്തിനും അർപ്പണ മനോഭാവത്തിന് ഏറ്റവും മികച്ച ഫലം ലഭിക്കും എന്നതിന് തെളിവായിരിക്കും മുഴുനീള രംഗത്തിൽ മൃഗങ്ങളെ അണിനിരത്തി ഒരുക്കിയ വാലാട്ടി എന്ന ചിത്രം.മനഷ്യരേപ്പോലെ തന്നെ എല്ലാ വികാരവിചാരങ്ങളും മൃഗങ്ങൾക്കുമുണ്ട്, എന്നു തെളിയിക്കുന്നതാണ് ഈ ചിത്രം.

‘ചില സീനുകള്‍ ചെയ്യാന്‍ പ്രിയങ്ക വിസമ്മതിച്ചതോടെ പല സിനിമകളും അവള്‍ക്ക് നഷ്ടമായി’: തുറന്നു പറഞ്ഞ് മധു ചോപ്ര

അരികേ.. കൂട്ടായി അരികെ.. എനിക്കേഴു ജന്മവും നീയേ … എന്ന ഈ ഗാനത്തിന്റെ ചലച്ചിത്രാവിഷ്കാരണമാണ് പുറത്തുവിട്ടിരിക്കുന്ന ഗാനരംഗം. ഹരി നാരായണൻ രചിച്ച് വരുൺ സുനിൽ ഈണമിട്ട് ശ്വേതാ മോഹൻ പാടിയ ഈ ഗാനം രണ്ടു നായകളുടെ പ്രണയത്തേക്കുറിച്ചാണ് പറയുന്നത്.

പ്രേഷകരെ ഏറെ രസിപ്പിക്കും വിധത്തിൽ വളരെ സമയമെടുത്താണ് ഈ ചിത്രമൊരുക്കിയിരിക്കുന്നത്. മലയാള സിനിമയുടെ മിനി അത്ഭുതമെന്ന് തന്നെ ഈ ചിത്രത്തെ വിശേഷിപ്പിക്കാം. നിർമ്മാണ പ്രവർത്തനങ്ങൾ പൂർത്തിയായി വരുന്ന ഈ ചിത്രം മെയ് അഞ്ചിന് പ്രദർശനത്തിനെത്തുന്നു.

വാഴൂർ ജോസ്.

Share
Leave a Comment