ദില്ലി: പ്രശസ്ത നടി ആകാൻഷ ദുബെയുടെ മരണത്തിൽ നടപടിയുമായി പോലീസ്. ഭോജ്പുരി സിനിമകളിലെ സ്ഥിരം സാന്നിധ്യമായിരുന്നു ആകാൻഷ ദുബെ.
ഇവർക്കൊപ്പം വർക്ക് ചെയ്തിരുന്ന ഭോജ്പുരി ഗായകൻ സമർസിംങ്, സഹോദരൻ സജ്ജയ് സിംങ് എന്നിവർക്കെതിരെയാണ് നടപടി ഉണ്ടായിരിയ്ക്കുന്നത്.
നടിയുടെ കുടുംബം ഇരുവർക്കുമെതതിരെ പരാതി നൽകിയിരുന്നു. കോടിക്കണക്കിന് രൂപയുടെ ജോലി നടി ഇരുവർക്കും വേണ്ടി ചെയ്തിരുന്നു എന്നും എന്നാൽ പ്രതിഫലം നൽകിയിരുന്നില്ലെന്നുമാണ് പരാതി നൽകിയിരുന്നത്.
ഇക്കഴിഞ്ഞ മാർച്ച് 26 നാണ് നടി ആകാൻഷയെ സാരാനാഥിലെ ഒരു ഹോട്ടലിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. മരിക്കുന്നതിന് മുൻപ് നടി ഇൻസ്റ്റഗ്രാമിൽ കരയുന്ന വീഡിയോ വൈറലായി മാറിയിരുന്നു.
താരത്തിന്റെ ആരാധകൻ നടി കരയുന്ന വീഡിയോ മൊബൈൽ ഫോണിൽ റെക്കോർഡ് ചെയ്തിരുന്നു. പിന്നീട് ഈ വീഡിയോ നടിയുടെ പേജിൽ നിന്ന് കാണാതായെന്നും ആരാധകൻ പറഞ്ഞിരുന്നു.
നിരവധി ഭോജ്പുരി സിനിമകളിൽ അഭിനയിച്ചിരുന്നെങ്കിലും നടിയ്ക്ക് ഇരുവരും പണം നൽകിയിരുന്നില്ലെന്നാണ് ആരോപണം, കൂടാതെ നടിയെ പല തവണ ഭീഷണിപ്പെടുത്തുകയും ചെയ്തിരുന്നു.
Post Your Comments