രണ്ട് തവണ റേപ്പ് ചെയ്യപ്പെട്ടു, രാത്രിയില്‍ ബാത്ത്റൂമില്‍ കിടന്നുറങ്ങി: വിവാഹ ജീവിതത്തിൽ സംഭവിച്ചത് വെളിപ്പെടുത്തി ശോഭ

എല്ലാവരെയും പോലെ പുതിയ പ്രതീക്ഷകളുമായാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്

ബിഗ് ബോസ് സീസണ്‍ അഞ്ചിൽ ശ്രദ്ധിക്കപ്പെട്ട താരമാണ് ശോഭ വിശ്വനാഥ്. ഷോയിലെ എന്റെ കഥ എന്ന ടാസ്ക്കില്‍ താന്‍ മറക്കാന്‍ ഇഷ്ടപ്പെടുന്ന തന്നെ ഏറെ വേദനിപ്പിച്ച ഒരു ഇരുണ്ട കാലത്തെ കുറിച്ച്‌ പങ്കുവച്ചിരിക്കുകയാണ് ശോഭ. താന്‍ വളരെ സന്തോഷത്തോടെ ആരംഭിച്ച വിവാഹജീവിതം പിന്നീട് നരകതുല്യമായി തീര്‍ന്നുവെന്ന് ശോഭ വെളിപ്പെടുത്തി.

ഭര്‍‌ത്താവിന്റെ വീട്ടില്‍ വെച്ച്‌ രണ്ട് തവണ മാരിറ്റല്‍ റേപ്പിന് വിധേയയാകേണ്ടി വന്നതിനെക്കുറിച്ചാണ് താരത്തിന്റെ തുറന്നു പറച്ചിൽ. ഒരു മദ്യപാനിയെയാണ് താന്‍ വിവാഹം ചെയ്തതെന്ന് ഫസ്റ്റ് നൈറ്റിലാണ് തിരിച്ചറിഞ്ഞതെന്നും ശോഭ പറഞ്ഞു. രണ്ടു തവണ റേപ്പ് ചെയ്യപ്പെട്ടുവെന്നും ശോഭ വെളിപ്പെടുത്തി.

READ ALSO: മികച്ച ജനപ്രിയ സിനിമക്കുള്ള മലയാളപുരസ്കാരം നേടി ‘തല്ലുമാല’

‘എല്ലാവരെയും പോലെ പുതിയ പ്രതീക്ഷകളുമായാണ് ഞാന്‍ വിവാഹ ജീവിതത്തിലേക്ക് പ്രവേശിച്ചത്. എന്നാല്‍ നമ്മള്‍ വിചാരിച്ചതുപോലെയല്ല ജീവിത‌മെന്ന് തിരിച്ചറിഞ്ഞപ്പോള്‍ കടുത്ത മരവിപ്പ് ബാധിച്ചു. വീട്ടുകാര്‍ പണം മുടക്കി ആഡംബരമായി നടത്തിയ വിവാഹമാണ്. അത് വേണ്ടെന്ന് വെയ്ക്കുന്നതിലൂടെ ഞാന്‍ എടുത്തുചാടുകയാണോ എന്ന തോന്നലായിരുന്നു.’- താരം പറഞ്ഞു.

‘പീഡനം ഭയന്ന് രാത്രി സയമങ്ങളില്‍ ബാത്ത്റൂമില്‍ കിടന്നുറങ്ങിയിട്ടുണ്ട്. ഒരിക്കല്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചു’ മാതൃഭൂമിക്ക് നല്‍കിയ ഒരു അഭിമുഖത്തില്‍ ശോഭ വിശ്വനാഥ് പങ്കുവച്ചിരുന്നു.

Share
Leave a Comment