ഒരു കാലത്ത് തെന്നിന്ത്യൻ സിനിമയിൽ നിറഞ്ഞു നിന്ന താരമാണ് അഞ്ജു. കന്നഡ നടന് കൂടിയായ ടൈഗര്‍ പ്രഭാകരനാണ് താരത്തിന്റെ ഭർത്താവ്. എന്നാൽ, 17ാം വയസില്‍ ടൈഗര്‍ പ്രഭാകരനെ വിവാഹം കഴിച്ചത് തന്റെ ജീവിതം മാറ്റിമറിച്ചുവെന്ന് വെളിപ്പെടുത്തി അഞ്ജു. മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്ന വിവരം മറച്ചുവച്ചാണ് പ്രഭാകരന് തന്നെ വിവാഹം കഴിച്ചതെന്നും സത്യമെല്ലാം അറിഞ്ഞപ്പോഴേക്കും താന്‍ ഗര്‍ഭിണിയായെന്നും അഞ്ജു പറയുന്നു.
read also: ‘അശ്ലീലത, നഗ്നത, അധിക്ഷേപം’: ഒടിടി കണ്ടന്റുകള്‍ക്കും സെന്‍സറിംഗ് വേണമെന്ന് സല്മാന് ഖാന്
‘കന്നഡ സിനിമയുടെ ഷൂട്ടിനായി ബംഗളൂരിലേക്ക് പോയപ്പോഴാണ് പ്രഭാകരനെ പരിചയപ്പെടുന്നത്. അവിടെ വച്ച് വിവാഹം കഴിക്കാന്‍ താല്‍പ്പര്യമുണ്ടെന്ന് പ്രഭാകരന് അറിയിക്കുകയായിരുന്നു. അന്ന് പ്രായം 17 വയസുമാത്രമായിരുന്നു. അപ്പോള്‍ തന്നെ പ്രഭാകരന് 50 വയസുണ്ടായിരുന്നു. പ്രഭാകരനെക്കുറിച്ച് മാതാപിതാക്കളോട് പറഞ്ഞെങ്കിലും അവര്‍ വിവാഹത്തിന് സമ്മതിച്ചില്ല. അവരെ ധിക്കരിച്ചാണ് പ്രഭാകരനെ വിവാഹം ചെയ്യുന്നത്. ഇയാള്‍ മൂന്നു വിവാഹം കഴിച്ചിട്ടുണ്ടെന്നും ഭാര്യയും മക്കളുമുണ്ടെന്ന കാര്യം അറിഞ്ഞപ്പോള്‍ ഞെട്ടിപ്പോയി. എല്ലാം അറിഞ്ഞപ്പോഴേക്കും ഞാന്‍ ഗര്‍ഭിണിയായിരുന്നു. പിന്നെ അവിടെ നില്‍ക്കാതെ വീട്ടിലേക്ക് പോവുകയായിരുന്നു’.- ഷക്കീലയുമായി നടത്തിയ അഭിമുഖത്തിലായിരുന്നു അഞ്ജുവിന്റെ തുറന്നു പറച്ചിൽ.
Post Your Comments