കരള്‍രോഗത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്ന നടന്‍ ബാലയുടെ ശസ്ത്രക്രിയ വിജയം. രണ്ടു ദിവസം മുമ്പായിരുന്നു കരള്‍മാറ്റ ശസ്ത്രക്രിയ നടന്നത്. ബാല ആരോഗ്യവാനായി തുടരുന്നുവെന്നാണ് ആശുപത്രിയിൽ നിന്നും ലഭിക്കുന്ന വിവരം.
നടനെ ‘പോസ്റ്റ് ഓപ്പറേറ്റീവ് ഐസിയു’വിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ഒരു മാസത്തോളം ആശുപത്രിയില്‍ തുടരും. മാർച്ച് ആറിനാണ് കടുത്ത ചുമയും വയറുവേദനയും അനുഭവപ്പെട്ടതിനെ തുടർന്ന് ബാലയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കരള്‍മാറ്റ ശസ്ത്രക്രിയയാണ് ഡോക്ടര്‍മാര്‍ നിർദേശിച്ചത്. ബാലയ്ക്കുവേണ്ടി കരള്‍ പകുത്ത് നല്‍കാന്‍ നിരവധിപേർ മുന്നോട്ട് വന്നിരുന്നു. അതില്‍നിന്ന് കണ്ടെത്തിയ ദാതാവും ശസ്ത്രക്രിയയ്ക്ക് ശേഷം പൂര്‍ണ ആരോഗ്യവാനായി ആശുപത്രിയില്‍ തുടരുന്നുണ്ട്.
ബാലയുടെ ആരോഗ്യ വിവരം പങ്കാളി എലിസബത്ത് ആണ് സമൂഹ മാധ്യമങ്ങളിലൂടെ അറിയിച്ചത്. കഴിഞ്ഞ മൂന്ന്, നാല് വർഷങ്ങളായി ഇതുപോലെയുള്ള വിഷയങ്ങൾ ബാലയ്ക്ക് സംഭവിക്കുന്നുണ്ടെന്നും അദ്ദേഹം പൂർവ്വാധികം ശക്തിയോടെ തിരിച്ച് വരികയാണെന്നുമാണ് എലിസബത്ത് പറഞ്ഞത്.
Post Your Comments