ആൾക്കൂട്ട മർദ്ദനത്തിന് ഇരയായി കൊല ചെയ്യപ്പെട്ട മധുവിന്റെ കേസിന്റെ വിധി വന്നിട്ട് ഏതാനും ദിവസങ്ങളേ ആയുള്ളൂ. ആൾക്കൂട്ടം ചേർന്ന് അടിച്ചും മർദ്ദിച്ചും മധുവിനെ കൊലപ്പെടുത്തുകയായിരുന്നുു.
വൻ പ്രതിഷേധങ്ങളാണ് ഇതിനെ തുടർന്ന് നാനാ ഭാഗത്ത് നിന്നും ഉണ്ടായത്. സിനിമാ താരങ്ങളും സാമൂഹ്യ പ്രവർത്തകരുമെല്ലാം മധുവിന്റെ നീതിക്കായി സോഷ്യൽ മീഡിയയിലടക്കം അണി നിരന്നു.
മധുവിന് നീതി ലഭിച്ചു. ഇനി മറ്റൊരു മധു ഉണ്ടാകരുതെന്നും അതിന് നമ്മൾ മനസ് വെക്കണമെന്നും പറയുകയാണ് നടൻ അപ്പാനി ശരത്.
കൊല്ലപ്പെട്ട മധുവിന്റെ ജീവിതം ആസ്പദമാക്കി ആദിവാസി ദ ബ്ലാക്ക് ഡെത്ത് എന്ന ചിത്രത്തിൽ മധുവായെത്തിയത് അപ്പാനി ശരത്തായിരുന്നു. ജീവിച്ചിരുന്ന സമയത്ത് മധുവിനെ കാണാൻ സാധിച്ചിരുന്നില്ല.
മരണത്തിന് ശേഷമാണ് അവനായി അഭിനയിക്കാനായതെന്നും അപ്പാനി പറഞ്ഞു. ബാംഗ്ലൂർ ചലച്ചിത്രോത്സവത്തിലടക്കം ആദിവാസി ദ ബ്ലാക്ക് ഡെത്ത് പ്രദർശിപ്പിച്ചിരുന്നു.
Post Your Comments