
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷും അനിയത്തി അഭിരാമി സുരേഷും. ഗായിക അമൃത നടൻ ബാലയുമായി പ്രണയത്തിലാകുകയും പിന്നീട് വിവാഹത്തിലേക്ക് കടന്നതുമൊക്കെ വൻ വാർത്തയായി മാറിയിരുന്നു. എന്നാൽ പിന്നീട് ഇരു താരങ്ങളും വേർപിരിഞ്ഞെന്ന സങ്കടകരമായ വാർത്തയാണ് പുറത്തെത്തിയത്.
മകൾ പാപ്പുവിനോടൊപ്പമുള്ള ബാലയുടെ കുസൃതി നിറഞ്ഞ വീഡിയോകളും, തമാശകളും എല്ലാം മലയാളികൾ ആഘോഷമാക്കിയിരുന്നു. തമിഴ് നടനായ ബാല അമൃതയുമായി പിരിഞ്ഞതിന് ശേഷം എലിസബത്ത് എന്നൊരു മലയാളി പെൺകുട്ടിയെ വിവാഹം കഴിച്ചിരുന്നു. അമൃത ഗോപീ സുന്ദറിനൊപ്പവും ജീവിതം തുടങ്ങി.
അടുത്തിടെയാണ് നടൻ ബാല ആശുപത്രിയിൽ ഗുരുതര അവസ്ഥയിലാണെന്ന വാർത്തകൾ പുറത്ത് വന്നത്. കേരളത്തിലെ തന്നെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു ബാല അഡ്മിറ്റ് ആയത്. കരൾ രോഗം മൂർച്ഛിച്ചതിനെ തുടർന്നാണ് ബാല ഹോസ്പിറ്റലിൽ അഡ്മിറ്റായത്. ട്രോളുകളിലും, നർമ്മങ്ങളിലും മലയാളികൾ ബാലയെ ആവോളം കളിയാക്കിയെങ്കിലും വയ്യാതായി എന്നറിഞ്ഞപ്പോൾ മലയാളികൾ ഒന്നടങ്കം ബാലയ്ക്ക് വേണ്ടി പ്രാർഥിക്കുന്ന കാഴ്ച്ചയാണ് പിന്നീട് കണ്ടത്.
ബാല ചികിത്സയിലായിരുന്ന സ്വകാര്യ ആശുപത്രിയിൽ മുൻ ഭാര്യ അമൃതയും മകളും അഭിരാമി സുരേഷും എത്തിയിരുന്നു. ജീവിതത്തിലേക്ക് വേഗം തിരിച്ചു വരാൻ തങ്ങൾ പ്രാർഥിക്കുന്നുണ്ടെന്നു അഭിരാമി വ്യക്തമാക്കി. അസുഖം ഭേദമായി വേഗം തിരിച്ചുവന്ന് പഴയപോലെ സിനിമകളിൽ അഭിനയിക്കുന്നത് കാണാനാണ് തങ്ങളും കാത്തിരിക്കുന്നതെന്നും അഭിരാമി പറഞ്ഞു.
Post Your Comments