CinemaLatest NewsMovie Gossips

‘പ്രേം നസീറിനെ റിജക്ട് ചെയ്തത് മോഹൻലാൽ അല്ല മമ്മൂട്ടിയാണ്’: ശ്രീനിവാസന് പ്രായത്തിന്റേതായ കുഴപ്പമാണെന്ന് സന്തോഷ് വർക്കി

നടനും സംവിധായകനുമായ ശ്രീനിവാസൻ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ മോഹൻലാലിനെക്കുറിച്ച് വളരെ മോശമായ വെളിപ്പെടുത്തലുകൾ നടത്തിയിരുന്നു. ഇത് ഉണ്ടാക്കിയ വിവാദങ്ങൾ ഇതുവരെ അവസാനിച്ചിട്ടില്ല. ഇപ്പോഴിതാ മോഹൻലാൽ സിനിമ ആറാട്ടിന്റെ റിവ്യു പറഞ്ഞ് വൈറലായ സന്തോഷ് വർക്കി ശ്രീനിവാസന്റെ ഏറ്റവും പുതിയ അഭിമുഖത്തെ കുറ്റപ്പെടുത്തി എത്തിയിരിക്കുകയാണ്. ശ്രീനിവാസന് പ്രായത്തിന്റേതായ എന്തോ കുഴപ്പമാണെന്നും മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നതെന്നുമാണ് സന്തോഷ് വർക്കി ഫോക്കസ് മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ ചോദിക്കുന്നത്.

സന്തോഷ് വർക്കിയുടെ വാക്കുകൾ:

‘ഇയാള് കുറേനാൾ കൊണ്ട് പറയുന്നതാണ്. പണ്ട് മുതലെ പറയാറുണ്ട്. ഇയാൾക്ക് മോഹൻലാലിനോട് ഇത്ര വിരോധമുണ്ടായിരുന്നുവെങ്കിൽ എന്തിനാണ് മോഹൻലാലിനെ വെച്ച് പടം ചെയ്തത്. ശരിക്കും ജീവിതത്തിൽ ഇയാൾക്ക് അടുപ്പം മമ്മൂട്ടിയുമായിട്ടാണ്. പിന്നെ ഇയാൾ മോഹൻലാലിനെ വെച്ച് പടവും എടുക്കും എന്നിട്ട് കുറ്റവും പറയും. മോഹൻലാൽ ക്ഷമിക്കുന്നതു കൊണ്ടാണ്. ഞാൻ വീഡിയോ മുഴുവൻ കണ്ടിരുന്നു. ശ്രീനിവാസന് സംസാരിക്കാൻ പോലും വയ്യ. ആ അവസ്ഥയിലാണ് സംസാരിക്കുന്നത്. പ്രായമായതിന്റെ പ്രശ്നമാണോയെന്ന് അറിയില്ല. എന്താണ് ഇത്ര വലിയ തെറ്റ് മോഹൻലാൽ ചെയ്തതെന്ന് എനിക്ക് മനസിലാവുന്നില്ല.

അല്ലെങ്കിൽ പിന്നെ ഇയാൾ മോഹൻലാലിനെ വെച്ച് സിനിമ ചെയ്യരുതായിരുന്നു. എട്ട്, ഒമ്പത് പടങ്ങൾ ഒരുമിച്ച് ചെയ്തിട്ട് ഇങ്ങനൊക്കെ പറയുന്നത് മോശമാണ്. അതുമാത്രമല്ല പുള്ളി ഉമ്മ കൊടുത്തത് പോലും ആക്ടിങ്ങാണെന്ന് പറയുന്നു. വളരെ മോശമായിപ്പോയി. മോഹൻലാലിന് കാപട്യമുണ്ടെന്ന് തോന്നിയെങ്കിൽ പിന്നെ എന്തിനാണ് സ്റ്റേജിലേക്ക് വിളിച്ചപ്പോൾ ചെന്നത്?. ചെല്ലേണ്ട ആവശ്യമില്ലായിരുന്നല്ലോ?

പ്രേം നസീർ വിഷയം പണ്ട് പറയാതെ ഇപ്പോൾ പറഞ്ഞത് എന്തിനാണ്. മാത്രമല്ല പ്രേം നസീറിനെ റിജക്ട് ചെയ്തത് മോഹൻലാൽ അല്ല മമ്മൂട്ടിയാണ്. മോഹൻലാലും പ്രേം നസീറും നല്ല അടുപ്പമായിരുന്നു. ഇയാൾക്ക് പ്രായത്തിന്റേതായ എന്തോ കുഴപ്പമാണ്. പ്രായമായി അസുഖമായി പിന്നെ ഇപ്പോൾ ബുക്ക് എഴുതാൻ പോകുന്നുവെന്ന് പറയുന്നു. ബുക്ക് മുഴുവൻ കോമഡിയായിരിക്കും. ചിരിച്ച് ചിരിച്ച് ആൾക്കാർ ചാവും. മോഹൻലാൽ എന്തിനാണ് ഇതെല്ലാം ക്ഷമിക്കുന്നതെന്ന് അറിയില്ല.’ – സന്തോഷ് വർക്കി വിമർശിച്ചു.

shortlink

Related Articles

Post Your Comments


Back to top button