GeneralLatest NewsNEWSTollywoodWOODs

‘പ്രണയത്തിന് വിലകല്‍പ്പിക്കാത്തവന്‍ കണ്ണീരില്‍ അവസാനിക്കും’: നാഗചൈതന്യയെക്കുറിച്ച്‌ സാമന്ത പറഞ്ഞത് സത്യമോ?

ആര് ആരുമായി ബന്ധം പുലര്‍ത്തുന്നതിലും എനിക്ക് വിഷമമില്ല

തെന്നിന്ത്യയിലെ പ്രിയ താരമാണ് സാമന്ത. നടന്‍ നാഗ ചൈതന്യയുമായുള്ള പ്രണയവിവാഹ ബന്ധം പരാജയപ്പെട്ടതും വേര്‍പിരിഞ്ഞതിനെക്കുറിച്ചുമെല്ലാം താരം തുറന്നു സംസാരിച്ചിരുന്നു. വിവാഹ ജീവിതത്തില്‍ തന്റെ 100 ശതമാനം കൊടുത്തെന്നും എന്നാല്‍ ബന്ധം പരാജയമായെന്നുമാണ് താരം പറഞ്ഞത്. ഇപ്പോള്‍ താന്‍ പറഞ്ഞു എന്ന തരത്തില്‍ പ്രചരിക്കുന്ന വ്യാജ വാര്‍ത്തയില്‍ പ്രതികരണവുമായി എത്തിയിരിക്കുകയാണ് സാമന്ത.

നാഗ ചൈതന്യയും നടി ശോഭിത ദുലിപാലയുമായി പ്രണയത്തിലാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകൾ പ്രചരിച്ചതിനു പിന്നാലെ നടനെതിരെ സാമന്ത പ്രതികരണവുമായി എത്തിയെന്ന തരത്തിൽ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്ത വ്യാജമെന്ന് സാമന്ത പറയുന്നു.

read also: കള്ളനും ഭഗവതിയിലെയും ‘ശ്രീമാതാ’ ഗാനം പുറത്തിറങ്ങി

‘ആര് ആരുമായി ബന്ധം പുലര്‍ത്തുന്നതിലും എനിക്ക് വിഷമമില്ല. പ്രണയത്തിന് വിലകല്‍പ്പിക്കാത്തവര്‍ എത്ര പേരുമായി പ്രണയത്തിലായാലും കണ്ണീരില്‍ അവസാനിക്കും. ആ പെണ്ണെങ്കിലും സന്തോഷിക്കണം.- എന്നു സാമന്ത പറഞ്ഞുവെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. താന്‍ ഒരിക്കലും ഇങ്ങനെ പറഞ്ഞിട്ടില്ല എന്നാണ് സാമന്ത ഇപ്പോൾ വ്യക്തമാക്കിയത്. സമൂഹ മാധ്യമത്തിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button