ബംഗളൂരു: കർണാടക നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി, പ്രശസ്ത കന്നഡ സിനിമാതാരമായ കിച്ച സുദീപ് ബി.ജെ.പിയിൽ ചേരുമെന്ന് റിപ്പോർട്ടുകൾ. കർണാടകയിലെ ബെംഗളൂരുവിലെ സ്വകാര്യ ഹോട്ടലിൽ ഉച്ചയ്ക്ക് 1.30നും 2.30നും പാർട്ടിയിൽ ചേരുമെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു. കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈയുടെയും മറ്റ് പാർട്ടി നേതാക്കളുടെയും സാന്നിധ്യത്തിൽ താരം പാർട്ടിയിൽ ചേരുമെന്ന് വൃത്തങ്ങൾ അറിയിച്ചു.
മുഖ്യമന്ത്രി ബെസവരാജ് ബൊമ്മെ അടക്കമുള്ള പ്രധാന നേതാക്കളുടെ സാന്നിധ്യത്തിലാകും കിച്ച സുദീപിന്റെയും ദര്ശന് തുഗദീപയുടെയും ബിജെപി പ്രവേശനം. മെയ് പത്തിനാണ് കര്‍ണാടകയില്‍ നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് നടിയും മാണ്ഡ്യയില്‍ നിന്നുള്ള എംപിയുമായ സുമലത അംബരീഷ് കര്‍ണാടക തെരഞ്ഞെടുപ്പില്‍ ബിജെപിക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. പിന്നാലെയാണ് കിച്ചയും ബി.ജെ.പിയിലേക്ക് ചേക്കേറുന്നത്.
Post Your Comments