മുന്‍ ബിഗ് ബോസ് താരമായ ദിയ സന ഡോ. റോബിൻ രാധാകൃഷ്ണനെക്കുറിച്ച് ചോദിച്ചപ്പോൾ ഒരു അവതാരകയോട് ദേഷ്യപ്പെട്ടതാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത്. ഒരു അഭിമുഖത്തിനിടെ ബിഗ് ബോസ് നാലിന്റെ താരങ്ങള്‍ ഇതുവരെയും തീര്‍ന്നിട്ടില്ല റോബിന്‍ ഒക്കെ ഇപ്പോഴും ചര്‍ച്ച ചെയ്യപ്പെടുകയാണ് എന്ന് ചോദ്യത്തിന്റെ ഭാഗമായി അവതാരക പറയുമ്പോള്‍ നിങ്ങള്‍ക്കൊന്നും വേറെ പണിയില്ലേയെന്നാണ് ദിയ സന ചോദിച്ചത്. നിങ്ങള്‍ ഈ പണി ചെയ്യുന്നവര്‍ അല്ലേ. നിങ്ങള്‍ എന്തിനാണ് ഇതിനു കൂട്ടുനിൽക്കുന്നതെന്നും താരം ചോദിച്ചു.
READ ALSO: ‘ഞങ്ങളുടെ അമ്പലം’ എന്ന സമദ് സുലൈമാന്റെ വാക്കുകളാണ് തന്നെ ഇവിടെ എത്തിച്ചത്: സലിം കുമാർ
ദിയയുടെ വാക്കുകൾ ഇങ്ങനെ, ‘നിങ്ങള്‍ തന്നെയാണ് ഈ അനാവശ്യ റീച്ച് ഉണ്ടാക്കുന്നത്. എല്ലാ ചാനലുകളും കവര്‍ ചെയ്ത് ഈ പരിപാടി കാണിച്ച് നടക്കുകയാണ്. നിങ്ങള്‍ക്ക് വേറെ പണിയില്ലേ. എന്താണ് നിങ്ങളുടെ ഒക്കെ ഉദ്ദേശം. എല്ലാ ദിവസവും ഇതുതന്നെ. ഞങ്ങളൊക്കെ ഇതില്‍ നിന്ന് തന്നെയാണ് വന്നത്. എന്താണ് ഈ കാണിക്കുന്നത്. നിര്‍ത്തിയിട്ട് പൊക്കൂടെ. ഒരു സമയം കഴിഞ്ഞാല്‍ ഓരോന്നിനെ അങ്ങ് വിടണം. ഇവിടെ എന്തെല്ലാം വിഷയങ്ങള്‍ നടക്കുന്നുണ്ട്,’
പൈസ കൊടുത്ത് സര്‍ട്ടിഫിക്കറ്റ് ചെയ്ത ഡോക്ടര്‍ എന്ന സ്പൈസ് ദുരുപയോഗം ചെയ്യുന്ന വ്യക്തിയാണ് റോബിൻ എന്നും ആളുകളെ വെച്ച് സഹമത്സരാത്ഥികളെ ഇപ്പോഴും ബുള്ളിയിങ് ചെയ്തു കൊണ്ടിരിക്കുകാണെന്നും ദിയ സന മുൻപും വിമർശനം ഉന്നയിച്ചിരുന്നു.
Post Your Comments