ബോളിവുഡിന്റെ സൂപ്പർ ഗേളാണ് രവീണ ടണ്ടൻ. വർഷങ്ങളായി ബോളിവുഡ് സിനിമകളിലെ ശക്തമായ സ്ത്രീ സാന്നിധ്യം.
തനിക്ക് തന്നെക്കുറിച്ച് ചില സങ്കൽപ്പങ്ങളും ആഗ്രഹങ്ങളും ഒക്കെ ഉണ്ട്. അതിനാൽ ഇഷ്ട്ടമില്ലാത്ത കാര്യങ്ങൾ ആരോടും നോ എന്ന് തന്നെ പറഞ്ഞിരുന്നു എന്ന് അടുത്തിടെ താരം വെളിപ്പെടുത്തിയിരുന്നു.
ചില ഗാനരംഗങ്ങൾ, ചുംബനങ്ങൾ എന്നിവയൊക്കെ ഇഷ്ടപ്പെടാത്തതിനാൽ ഉപേക്ഷിച്ചിരുന്നുവെന്നും ബോളിവുഡ് താര സുന്ദരി രവീണ ടണ്ടൻ വ്യക്തമാക്കിയിരുന്നു.
90 കളിൽ തന്നെ പലരും പല പേരുകളും വിളിച്ച് കളിയാക്കിയിരുന്നുവെന്നും ബോഡി ഷെയ്മിങ്ങിന്റെ ഭാഗമായുള്ള അത്തരം വാക്കുകൾക്ക് താൻ ചെവി കൊടുത്തിരുന്നില്ലെന്നും രവീണ പറഞ്ഞപ്പോൾ ആരാധകർ താരത്തിന്റെ ധൈര്യത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.
പ്രശസ്തമായ ഉജ്ജയിനിലെ മഹാകാലേശ്വർ ക്ഷേത്രത്തിലെത്തി തൊഴുത് പ്രാർഥിക്കുന്ന ബോളിവുഡ് നടി രവീണ ടണ്ടന്റെ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
ക്ഷേത്രത്തിലെത്തിയ രവീണ ധാര നടത്തുകയും നന്ദി ഹാളിലെത്തി പ്രാർഥിച്ചതിനും ശേഷമാണ് മടങ്ങിയത്. ഇളം പച്ച പട്ടുസാരിയുടുത്ത് ക്ഷേത്ര ദർശനം ചെയ്യുന്ന ബോളിവുഡ് സൂപ്പർ താരത്തിന്റെ ചിത്രങ്ങൾ അതിമനോഹരമെന്നാണ് ആരാധകർ പറയുന്നത്.
Post Your Comments