CinemaLatest NewsMovie Gossips

‘കേരളത്തിലേക്ക് വന്നിട്ട് എന്തിനാണ്?’ – ജീവനോടെ വിട്ടതില്‍ സന്തോഷമെന്ന് അൽഫോൻസ് പുത്രൻ

തന്റെ പുതിയ തമിഴ് ചിത്രത്തിന്റെ ഓഡിഷന്‍ കേരളത്തിലുണ്ടാകുമോ എന്ന ആരാധകന്റെ ചോദ്യത്തിന് വികാരഭരിതനായി സംവിധായകൻ അല്‍ഫോന്‍സ് പുത്രന്‍. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ലെന്ന് അദ്ധം പറയുന്നു. എന്തിനാണ് കേരളത്തിലേക്ക് വരുന്നതെന്നും നേരവും പ്രേമവും ഗോൾഡും ഒക്കെ ചെയ്തപ്പോൾ മലയാളികൾക്ക് പുച്ഛമായിരുന്നുവെന്നും അല്‍ഫോന്‍സ് പുത്രന്‍ മറുപടി നല്‍കി.

അൽഫോൻസിന്റെ വാക്കുകൾ ഇങ്ങനെ:

‘എന്നിട്ട് എന്തിനാ? നേരം ചെയ്തപ്പോ പുച്ഛം. പ്രേമത്തിന്റെ ടൈറ്റില്‍ പൂമ്പാറ്റ വന്നിരിക്കുന്നത് ചെമ്പരത്തിപ്പൂവിലാണ്. നിങ്ങള്‍ കണ്ടത് ചെമ്പരത്തിപ്പൂ മാത്രമാണ്. ഗോള്‍ഡ് ആണെങ്കില്‍ മൂഞ്ചിയ പടവും. എന്നിട്ടും ഞാനിനി കേരളത്തില്‍ വരാന്‍. കേരളം തന്റെ കാമുകിയും താന്‍ കേരളത്തിന്റെ കാമുകനുമല്ല. നന്ദിയുണ്ട്. ജീവനോടെ വിട്ടതില്‍ സന്തോഷം. ഇനി എനിക്ക് തോന്നുമ്പോള്‍ കേരളത്തില്‍ വരും. ഞാവനും ഒരു മലയാളി ആണല്ലോ. ഞാന്‍ ദുബായിലാണെന്ന് വിചാരിച്ചാല്‍ മതി ബ്രോ’.

‘എന്റെ സിനിമ കൊള്ളൂല എന്ന് പറയാന്‍ കാണിക്കുന്ന ഉത്സാഹം ഇല്ലേ. അത് ബാക്കിയുള്ള തൊഴില്‍ മേഖലയിലും കാണിക്കണം. പ്രേമം മോശം ആയത് കൊണ്ട് എന്നെ സന്തോഷിപ്പിക്കാന്‍ വേണ്ടിയല്ലല്ലോ സിനിമ കണ്ടത്. ഗോള്‍ഡ് സിനിമ ഇഷ്ടപ്പെട്ടവര്‍ മൊത്തം പൊട്ടന്മാരാണോ എന്നും കമന്റ് ബോക്‌സില്‍ അല്‍ഫോന്‍സ് പുത്രന്‍ ചോദിച്ചു.

 

shortlink

Related Articles

Post Your Comments


Back to top button