തെന്നിന്ത്യൻ ലേഡിസൂപ്പർ സ്റ്റാർ നയൻതാരയും ഭർത്താവ് വിഘ്നേഷ് ശിവനും അടുത്തിടെയാണ് രണ്ട് പൊന്നോമനകളുടെ മാതാപിതാക്കൾ ആയത്. സറോഗസിയിലൂടെയാണ് നയൻതാര അമ്മയായത്. ഉയിർ, ഉലകം എന്നീ രണ്ട് മക്കളുടെ അമ്മയാണ് നയൻസ്. ഭാര്യയും അമ്മയുമായ ശേഷവും നടിക്ക് കരിയറിൽ തിരക്കുകളേറെയാണ്.
ഇപ്പോഴിതാ നയൻസിന്റെ ഭർത്താവ് വിഘ്നേശ് ശിവൻ പങ്കുവെച്ച ഫോട്ടോയാണ് ശ്രദ്ധ നേടുന്നത്. തന്റെ ഇരട്ടക്കുട്ടികളുടെ മുഴുവൻ പേരെന്തെന്ന് വ്യക്തമാക്കിയിരിക്കുകയാണ് വിഘ്നേശ്. ഉയിർ രുദ്രനീൽ എൻ ശിവൻ, ഉലക് ദൈവിക് എൻ ശിവൻ എന്നീ പേരുകളാണ് മക്കൾക്കിട്ടിരിക്കുന്നത്. എൻ എന്നത് ലോകത്തിലെ ഏറ്റവും നല്ല അമ്മയായ നയൻതാരയെ സൂചിപ്പിക്കുന്നെന്നും വിഘ്നേശ് ശിവൻ ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. കുഞ്ഞുങ്ങൾക്ക് എല്ലാവിധ ആശംസകളുമെന്നാണ് ഭൂരിഭാഗം കമന്റുകളും. അടുത്തിടെയാണ് വാടക ഗർഭധാരണത്തിലൂടെ നയൻതാര ഇരട്ടക്കുട്ടികളെ സ്വീകരിച്ചത്. ഉലകം, ഉയിർ എന്നാണ് തന്റെ ആൺകുഞ്ഞുങ്ങൾക്ക് താരം പേര് നൽകിയിരിക്കുന്നതെന്ന് അന്ന് വിഘ്നേശ് പറഞ്ഞിരുന്നു.
Post Your Comments