ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷന്‍സിന്‍റെ ബാനറില്‍ ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്ത് തിയേറ്ററുകളിൽ നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിലെ പുതിയ ഗാനം പുറത്ത്. ‘മറക്കില്ല ഞാൻ’ എന്ന പാട്ടിന്റെ വീഡിയോ സോംഗ് ആണ് റിലീസ് ആയിരിക്കുന്നത്. കള്ളനും ഭഗവതിയും നിറഞ്ഞ സദസ്സിൽ കേരളമങ്ങോളമിങ്ങോളം ഓടിക്കൊണ്ടിരിക്കുകയാണ്.
കള്ളന്‍റെ മുന്നിൽ ഭഗവതി പ്രത്യക്ഷപ്പെടുന്നതും, അതുമായി ബന്ധപ്പെട്ട കഥയും പറയുന്ന അതിമനോഹര ചിത്രമാണ് കള്ളനും ഭഗവതിയും. വിഷ്ണു ഉണ്ണികൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരാണു ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. കള്ളനായി എത്തുന്ന വിഷ്ണുവിന്റെയും ഭഗവതിയായ മോക്ഷയുടെയും അഭിനയം എടുത്ത് പറയേണ്ടതാണ്. ഒരുപാട് നാളുകൾക്ക് ശേഷം കണ്ണും മനസും നിറയ്ക്കുന്ന ഒരു സിനിമ കാണാനായി എന്ന് പ്രേക്ഷകർ പറയുന്നു.
സലിം കുമാര്‍, പ്രേംകുമാര്‍, ജോണി ആന്‍റണി, നോബി, രാജേഷ് മാധവ്, ശ്രീകാന്ത് മുരളി, രതീഷ് ഗിന്നസ്, ജയശങ്കർ,ജയൻ ചേർത്തല, ജയപ്രകാശ് കുളൂർ, മാല പാർവ്വതി തുടങ്ങിയവരാണ് മറ്റു പ്രധാന അഭിനേതാക്കൾ. ഈസ്റ്റ് കോസ്റ്റ് കമ്യൂണിക്കേഷൻ പ്രൈവറ്റ് ലിമിറ്റഡ് നിർമിക്കുന്ന ചിത്രത്തിന്‍റെ തിരക്കഥ സംഭാഷണം ഈസ്റ്റ് കോസ്റ്റ് വിജയൻ കെ.വി. അനിൽ എന്നിവർ ചേർന്ന് എഴുതുന്നു. ഛായാഗ്രഹണം രതീഷ് റാം.
Leave a Comment