BollywoodCinemaLatest News

പുതിയ തലമുറക്കാർ ഹിന്ദി സംസാരിക്കുന്നത് ബ്രിട്ടീഷ് സ്റ്റൈലിൽ; രൂക്ഷ വിമർശനവുമായി സൂപ്പർ താരം കങ്കണ

പുതുതലമുറക്കാരുടെ ഹിന്ദി ഉച്ഛാരണത്തെ നിശിതമായി വിമർശിച്ചാണ് താരം എത്തിയിരിക്കുന്നത്

ബോളിവുഡിലെ മിന്നും താരമാണ് കങ്കണ റണാവത്. കൂടാതെ ബോളിവുഡിലെ ഏറ്റവും ചങ്കൂറ്റമുള്ള നടിയെന്ന് കൂടി താരത്തെ ആരാധകർ വിളിക്കാറുണ്ട്..

ബോളിവുഡിലെ നെപ്പോട്ടിസത്തെക്കുറിച്ച് മാധ്യമങ്ങൾക്ക് മുന്നിൽ കങ്കണ പറഞ്ഞതടക്കം വിവാദമായിരുന്നു. അഭിപ്രായങ്ങൾ ആരെയും വകവെക്കാതെ തുറന്നടിച്ച് പറയാനുള്ള നടിയുടെ ചങ്കൂറ്റത്തേക്കുറിച്ച് ബോളിവുഡിൽ പാട്ടാണ്.

സത്യസന്ധമായി കാര്യങ്ങളെ വിലയിരുത്തുകയും പറയുകയും ചെയ്യുന്ന ആളായതിനാൽ വിവാദങ്ങളും താരത്തിനെ വിട്ടൊഴിയാറില്ല.

കങ്കണയുടെ സോഷ്യൽ മീഡിയ പോസ്റ്റുകൾ പോലും ചിലപ്പോൾ വൈറൽ ഹിറ്റുകളായി മാറാറുണ്ട്.

ഇപ്പോൾ രാജ്യത്തെ പുതുതലമുറക്കാരുടെ ഹിന്ദി ഉച്ഛാരണത്തെ നിശിതമായി വിമർശിച്ചാണ് താരം എത്തിയിരിക്കുന്നത്.

ബ്രിട്ടീഷ് ശൈലിയിലാണ് കുട്ടികൾ ഹിന്ദി സംസാരിക്കുന്നത് എന്നാണ് കങ്കണ പറയുന്നത്. എന്റെ വാക്കുകൾ ട്രോൾ ചെയ്യപ്പെടും എന്ന് എനിക്ക് അറിയാമെങ്കിലും ഈ കുട്ടികളുടെ ബ്രിട്ടീഷ് രീതിയിലുള്ള ഹിന്ദി അലോസരമുണ്ടാക്കുന്നതാണെന്ന് താരം തുറന്ന് പറഞ്ഞിരിക്കുകയാണ്.

 

shortlink

Related Articles

Post Your Comments


Back to top button