അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല: മറുപടിയുമായി അനിഖ

ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണ്

ബാലതാരമായി എത്തി തെന്നിന്ത്യയിൽ ശ്രദ്ധനേടിയ താരമാണ് അനിഖ സുരേന്ദ്രന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അനിഖ പങ്കുവെയ്ക്കുന്ന ചിത്രങ്ങളും വിശേഷങ്ങളുമൊക്കെ ആരാധകർ ഏറ്റെടുക്കാറുണ്ട്. ഓ മൈ ഡാര്‍ലിംഗ് എന്ന ചിത്രത്തിലൂടെ നായികയായി അറാജ്ട്ടം ചെയ്യുന്ന അനിഖ തനിക്ക് നേരിടേണ്ടി വന്ന വിമര്‍ശനങ്ങളെക്കുറിച്ച്‌ സംസാരിക്കുകയാണ് ഇപ്പോൾ.

READ ALSO: എ സർട്ടിഫിക്കറ്റ് ചിത്രം കാണാൻ കുഞ്ഞുങ്ങളുമായെത്തി; സാമൂഹ്യപ്രവർത്തകക്കെതിരെ കേസെടുത്ത് പോലീസ്

അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചയാള്‍ക്ക് ചുട്ട മറുപടി കൊടുക്കുമ്പോള്‍ വയസ് പതിനാറേ ഉണ്ടായിരുന്നുള്ളുവല്ലേയെന്ന് ഓര്‍മ്മിപ്പിച്ചതോടെയാണ് അനിഖ മനസ് തുറന്നത്. ‘പക്വതയുള്ള സ്വഭാവമാണ് എന്റേത്. ഫിലിം ഇന്‍ഡസ്ട്രിയില്‍ ജോലി ചെയ്യുമ്പോള്‍ അതുവേണം എന്ന ധാരണയാണ് ഉള്ളത്. സോഷ്യല്‍ മീഡിയ ഇടപെടലുകളില്‍ ഞാന്‍ ഞാനായിരിക്കാനാണ് ആഗ്രഹിക്കുന്നത്. അടിവസ്ത്രത്തിന്റെ അളവ് ചോദിച്ചാല്‍ ഒരു പെണ്‍കുട്ടി ചൂളി പോകേണ്ട ആവശ്യമില്ല. അസ്വസ്ഥതപ്പെടുകയും വേണ്ട. പെണ്‍കുട്ടികള്‍ ചൂളി പോകും എന്നു വിചാരിച്ചാണല്ലോ ഇത്തരം ചോദ്യങ്ങള്‍ ആളുകള്‍ ചോദിക്കുന്നത്. അതുകൊണ്ട് അത് എവിടെ ലഭിക്കും എന്ന് വരെ മറുപടി കൊടുത്തു. ഏതു തരം വസ്ത്രം ധരിക്കണം, എങ്ങനെ ധരിക്കണം എന്നുള്ളത് ഓരോരുത്തരുടേയും വ്യക്തിപരമായ താല്‍പര്യമാണ്’- അനിഖ പറയുന്നു.

തന്നെ സംബന്ധിച്ച്‌ വസ്ത്രങ്ങള്‍ ഫാഷന്‍, കംഫര്‍ട്ട്, കോണ്‍ഫിഡന്‍സ് എന്നീ കാര്യങ്ങളെ ആശ്രയിച്ചാണിരിക്കുന്നതെന്നും ഫാഷനബിളായ വസ്ത്രങ്ങള്‍ ധരിക്കാന്‍ ഇഷ്ടമാനിന്നും താരം പങ്കുവച്ചു.

Share
Leave a Comment