GeneralLatest NewsMollywoodNEWSWOODs

കയ്യില്‍ രാഖി കെട്ടിയപ്പോൾ സുഹൃത്തുക്കള്‍ അത് മുറിച്ച്‌ മാറ്റാന്‍ ശ്രമിച്ചു, കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി: ശ്രീനിവാസന്‍

എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത്

ഇന്നത്തെ രാഷ്ട്രീയത്തെ വിമർശിച്ച് നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസൻ. അധികാരം രാഷ്ട്രീയക്കാരെ അഴിമതിക്കാരാക്കുന്നുവെന്ന് ദി ന്യൂ ഇന്ത്യന്‍ എക്സ്പ്രസ് ദിനപ്പത്രത്തിലെ ‘എക്‌പ്രസ് ഡയലോഗി’ല്‍ ശ്രീനിവാസന്‍ പങ്കുവച്ചു.

‘ഇന്ന് നല്ലൊരു രാഷ്ട്രീയക്കാരനെ ചൂണ്ടിക്കാണിക്കാന്‍ കഴിയുമോ? ഭരണം കയ്യില്‍ കിട്ടുന്നത് വരെ രാഷ്ട്രീയക്കാര്‍ എല്ലാവര്‍ക്കും ഒരു ഭാഷയാണ്, പാവങ്ങളുടെ ഉന്നമനം. ഭരണത്തില്‍ വന്നു കഴിഞ്ഞാല്‍ അവരുടെ തനിനിറം കാണാം’- ശ്രീനിവാസൻ പറഞ്ഞു.

READ ALSO: ബാബുരാജിന്റെ ഗാനങ്ങൾ സ്വന്തമാക്കിയത് പകർപ്പവകാശം ഉള്ളവർക്ക് പ്രതിഫലം നൽകി നിയമപരമായി : വിവാദത്തിൽ ആഷിക് അബു

‘എന്റെ കുടുംബത്തുള്ള എല്ലാവരും വലിയ കമ്മ്യൂണിസ്റ്റുകാരായത് കൊണ്ട് മാത്രമാണ് ഞാന്‍ കമ്മ്യൂണിസ്റ്റായത്. അമ്മയുടെ വീട്ടുകാര്‍ കോണ്‍ഗ്രസ് അനുഭാവികളായിരുന്നു. അവരുടെ സ്വാധീനത്തില്‍ കോളജ് പഠനകാലത്ത് ഞാന്‍ ഒരു കെഎസ്‌യു പ്രവര്‍ത്തകനായിരുന്നു. പിന്നീട് എബിവിപി പ്രവര്‍ത്തകനായി. അന്ന് രാഷ്ട്രീയ ബോധം ഉണ്ടായിരുന്നില്ല. എന്താകാനും തയ്യാറായിരുന്നു. എന്റെ പ്രദേശത്ത് ആദ്യമായി കയ്യില്‍ രാഖി കെട്ടിക്കൊണ്ട് പോയ വ്യക്തി ഞാന്‍ ആണ്. സുഹൃത്തുക്കള്‍ അത് മുറിച്ച്‌ മാറ്റാന്‍ ഒരുപാട് ശ്രമിച്ചു. ഒടുവില്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയാണ് പിന്തിരിപ്പിച്ചത്. സന്ദേശം സിനിമയില്‍ കാണിച്ചിരിക്കുന്നത് എന്റെ ജീവിതത്തില്‍ നിന്നും പകര്‍ത്തിയതാണ്. സഹോദരന്‍ കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായിരുന്നു. അക്കാലത്ത് ഞാന്‍ എബിവിപി പ്രവര്‍ത്തകനും. ആ സിനിമയില്‍ കാണിക്കുന്നതെല്ലാം എന്റെ വീട്ടില്‍ അരങ്ങേറിയതാണ്. ഇനി സന്ദേശം പോലെ ഒരു ആക്ഷേപഹാസ്യത്തിന് പോലും രാഷ്ട്രീയക്കാരെ നേരയാക്കാന്‍ കഴിയുമെന്ന് വിശ്വസിക്കുന്നില്ല’- ശ്രീനിവാസന്‍ അഭിപ്രായപ്പെട്ടു.

shortlink

Related Articles

Post Your Comments


Back to top button