BollywoodGeneralLatest NewsNEWSWOODs

കുളിക്കാന്‍ ദിവസവും 25 ലിറ്റര്‍ പാലും കിടക്കാന്‍ റോസാപ്പൂ മെത്തയും ചോദിച്ചതിന് പുറത്താക്കി: നടന്റെ വെളിപ്പെടുത്തൽ

ഞാന്‍ പാലില്‍ കുളിച്ചാല്‍ ആളുകള്‍ അതിനെക്കുറിച്ച്‌ സംസാരിക്കുമെന്ന് ഞാന്‍ കരുതി

സിനിമയില്‍ താരപരിവേഷം ലഭിച്ചതോടെ തനിക്കുണ്ടായ അഹങ്കാരം തുറന്നു സമ്മതിച്ച്‌ നടനും ബിജെപി നേതാവുമായ രവി കിഷന്‍. ബോജ്പൂരിയിലെ പ്രമുഖ നടനാണ് രവി കിഷന്‍.

അനുരാഗ് കശ്യപിന്റെ ഗ്യാങ്‌സ് ഓഫ് വസ്സീപൂരില്‍ അവസരം നഷ്ടമായത് തന്റെ ചില ദുശീലങ്ങൾ കാരണമാണെന്നും താര പറയുന്നു. ‘ആപ് കി അദാലത്ത്’ എന്ന ടെലിവിഷന്‍ ഷോയില്‍ അതിഥിയായെത്തിയപ്പോഴാണ് രവി കിഷൻ ഇക്കാര്യം വെളിപ്പെടുത്തിയത്. രവി കിഷന്റെ കൂടെ ജോലി ചെയ്യുന്നത് ബുദ്ധിമുട്ടേറിയതാണെന്നും അദ്ദേഹം കുളിക്കാന്‍ പാലും കിടക്കാന്‍ റോസാപ്പൂ മെത്തയും ചോദിക്കുമെന്ന് സിനിമയുടെ നിര്‍മാതാവ് തന്നോട് പറഞ്ഞിട്ടുണ്ടെന്ന് ഷോ അവതാരകന്‍ രജത് ശര്‍മ പറഞ്ഞതിന് മറുപടിയായാണ് താരം തന്റെ ചില നിർബന്ധബുദ്ധികൾ പങ്കുവച്ചത്.

read also: ജവഹർലാൽ നെഹ്റു അധികാരത്തിലേറിയത് തന്നെ സർദാർ വല്ലഭായ് പട്ടേലിനെ ചതിച്ചുകൊണ്ടാണ്- ശ്രീനിവാസൻ

‘അക്കാര്യം ശരിയാണ്. ഞാന്‍ പാലില്‍ കുളിക്കുകയും റോസാപ്പു ഇതളുകളില്‍ കിടന്നുറങ്ങുകയും ചെയ്യുമായിരുന്നു. സ്വയം വലിയ താരമായാണ് ഞാന്‍ എന്നെ കണ്ടത്. അതിനാല്‍ ഇതൊക്കെ പ്രധാനമാണെന്ന് കരുതി. പലരും എന്നെ അല്‍ പാസിനോയുടെയും റോബര്‍ട്ട് ഡി നീറോയുടെയും സിനിമകള്‍ കാണിക്കുകയും അവര്‍ എങ്ങനെ പെരുമാറുമെന്ന് പറയുകയും ചെയ്തു. എന്നെ 500 തവണ ‘ഗോഡ്ഫാദര്‍’ കാണിച്ചു, പക്ഷേ ഞാനൊരു സ്വദേശി നടനായതിനാല്‍ ഇത്തരം ആവശ്യങ്ങള്‍ ഉന്നയിച്ചു. ഞാന്‍ പാലില്‍ കുളിച്ചാല്‍ ആളുകള്‍ അതിനെക്കുറിച്ച്‌ സംസാരിക്കുമെന്ന് ഞാന്‍ കരുതി’- രവി കിഷന്‍ വെളിപ്പെടുത്തി.

‘എല്ലാ ദിവസവും 25 ലിറ്റര്‍ പാല്‍ ഒരുക്കിത്തരുന്നത് സാധിക്കാത്തതിനാല്‍ അവര്‍ ഗ്യാങ്‌സ് ഓഫ് വസ്സീപൂരില്‍ എന്നെ അവര്‍ ചേര്‍ത്തില്ല. ഇത്തരം ആവശ്യങ്ങള്‍ എന്നെ ബുദ്ധിമുട്ടിച്ചതോടെ ഞാന്‍ നിര്‍ത്തി. ഒന്നുമില്ലായ്മയില്‍നിന്ന് പെട്ടെന്ന് പണവും പ്രതാപവും ലഭിക്കുമ്ബോള്‍ നിങ്ങളുടെ മനസ്സിന്റെ പിടിവിട്ടുപോകും. പ്രത്യേകിച്ച്‌ മുംബൈ പോലെയുള്ള നഗരത്തിന് ആരെയും ഭ്രാന്തനാക്കാന്‍ കഴിയും. ഞാന്‍ സമ്മതിക്കുന്നു, എനിക്കെന്റെ നിയന്ത്രണം നഷ്ടമായി’ എന്നും രവി കിഷന്‍ പങ്കുവച്ചു.

ബിഗ് ബോസ് ഷോയില്‍ പങ്കെടുത്ത ശേഷം താനേറെ മാറിയെന്നും സാധാരണ രീതികളിലേക്ക് തിരിച്ചുവന്നുവെന്നും താരം പറഞ്ഞു.

shortlink

Post Your Comments


Back to top button