കൊടുന്തറ എന്ന ഗ്രാമത്തിലെ കള്ളന്‍ മാത്തപ്പൻ്റെ ജീവിതത്തിലൂടെ സഞ്ചരിക്കുന്ന കള്ളനും ഭഗവതിയും മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. കുടുംബ പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രത്തിന് അധിക ഷോ ഏർപ്പെടുത്തിയിരിക്കുകയാണ്. തൃശൂർ ഗിരിജ, പിവിആർ ലുലു തിരുവനന്തപുരം, പിവിആർ ലുലു എറണാകുളം എന്നിവിടങ്ങളിൽ രണ്ടു ഷോകൾ കൂടുതൽ ഏർപ്പെടുത്തിയിരിക്കുകയാണ്.
READ ALSO: റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം വെടിവച്ച് കൊല്ലുന്നതാണ് നല്ലതെന്ന് നടൻ: പിന്നാലെ ക്ഷമാപണം
ചെറുപ്പത്തിലേ മാതാപിതാക്കളെ നഷ്ടപ്പെട്ട് ഒറ്റപ്പെട്ട് ജീവിക്കേണ്ടിവന്ന മാത്തപ്പന് കാര്യമായ ഒരു മോഷണം പോലും വിജയകരമായി പൂര്‍ത്തിയാക്കാൻ കഴിഞ്ഞിട്ടില്ല. ജീവിതം ആകെ മടുത്ത് ആത്മഹത്യയെന്ന തീരുമാനത്തില്‍ എത്തുന്ന മാത്തപ്പൻ . . ഒരു അസന്നിഗ്ദ ഘട്ടത്തില്‍ അവിചാരിതമായി പരിചയപ്പെടുന്ന ഒരാളുടെ നിര്‍ദേശപ്രകാരം ജീവിതത്തില്‍ ഒരു അവസാന ചാന്‍സ് കൂടി എടുക്കാന്‍ അയാള്‍ തീരുമാനിക്കുകയാണ്. അവിടുന്നങ്ങോട്ട് അയാളെ കാത്തിരിക്കുന്നത് അപ്രതീക്ഷിതവും അവിശ്വസനീയവുമായ ചില സംഭവങ്ങളാണ്. കൗതുകമുണര്‍ത്തുന്ന ആ കഥയിലേക്ക് പ്രേക്ഷകരെ നയിക്കുകയാണ് കള്ളനും ഭഗവതിയും എന്ന ചിത്രത്തിലൂടെ ഈസ്റ്റ് കോസ്റ്റ് വിജയന്‍. ലോജിക് തിരഞ്ഞു പാടുപെടുന്നവർക്കപ്പുറത്ത് ചിരിക്കാൻ ഏറെ ഇഷ്ടപ്പെടുന്ന ചിത്രമാണ് കള്ളനും ഭഗവതിയും
Leave a Comment