ആത്മഹത്യ ചെയ്യാനുറച്ച കള്ളൻ മാത്തപ്പന്റെ ജീവിതത്തിൽ അവിചാരിതമായി എത്തുന്ന ഭഗവതിയുടെ ലീലാ വിലാസങ്ങൾ പ്രേക്ഷകനെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നു. ശതാവരിപ്പുഴക്കരയിലെ ദുർഗ ക്ഷേത്രത്തിലെ വിഗ്രഹത്തെ കുറിച്ച് പ്രിയാമണിയിലൂടെ അറിയുന്ന മാത്തപ്പന്റെ ജീവിതം പാലക്കാടിന്റെ ദൃശ്യ ഭംഗിയിൽ മനോഹരമായി ആവിഷ്കരിക്കുന്ന കള്ളനും ഭഗവതിയും ജനപ്രീതി നേടി മുന്നേറുകയാണ്. പല തിയറ്ററുകളിലും കുടുംബ പ്രേക്ഷകരുടെ ആവശ്യപ്രകാരം കൂടുതൽ ഷോകൾ ഉൾപ്പെടുത്തിയിരിക്കുകയാണ്.
READ ALSO: കൊടുന്തറയിലെ കള്ളൻ മാത്തന് സംഭവിച്ചത്? കൂടുതൽ ഷോകളുമായി കള്ളനും ഭഗവതിയും
മാത്തപ്പനായി വിഷ്ണു ഉണ്ണികൃഷ്ണനും പ്രിയാമണിയായി അനുശ്രീയും എത്തുന്ന ചിത്രത്തിൽ ഭഗവതിയായി നിറഞ്ഞു നിൽക്കുന്നത് ബംഗാളി നടി മോക്ഷയാണ്. ഇവർക്കൊപ്പം പ്രേക്ഷകരെ കുടെ കുടെ ചിരിപ്പിക്കുന്ന ജ്യോതിഷൻ പൊറ്റക്കുഴി രാധാകൃഷ്ണനായി ജോണി ആന്റണി എത്തുന്നു.
മാജിക്കൽ റിയലിസത്തിന്റെ ആവിഷ്കരണ ഭംഗിയിൽ ഭഗവതിയുടെ ലീലാ വിലാസങ്ങൾ ഒരുക്കിയിരിക്കുന്നത് സംവിധായകൻ ഈസ്റ്റ് കോസ്റ്റ് വിജയനാണ്. നർമ്മ സുന്ദര നിമിഷങ്ങളിലൂടെ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ചു കൊണ്ട് മുന്നേറുന്ന ചിത്ര മാധ്യമങ്ങളിൽ തരംഗമായിക്കഴിഞ്ഞു.
Leave a Comment