റോബിന്‍ ഫാന്‍ എന്ന് വിളിക്കുന്നതിലും ഭേദം വെടിവച്ച് കൊല്ലുന്നതാണ് നല്ലതെന്ന് പറഞ്ഞ നടൻ മനോജ് കുമാർ ക്ഷമാപണം നടത്തി. റോബിനെ കുറിച്ച് താൻ പറഞ്ഞ വാക്കുകൾ കടുത്ത് പോയെന്നും അതിൽ മനസ്താപം ഉണ്ടെന്നും തന്റെ യുട്യൂബ് വീഡിയോയിൽ പങ്കുവച്ച മനോജ് കുമാർ അങ്ങനെ സംസാരിച്ചതിൽ മാപ്പ് ചോദിക്കുക മാത്രമല്ല അഖിൽ മാരാരെ ട്രോളി ഇട്ട വീഡിയോ ഡിലീറ്റ് ചെയ്യുന്നതായും പറഞ്ഞു.
മനോജ് കുമാറിന്റെ വാക്കുകൾ ഇങ്ങനെ
റോബിൻ രാധാകൃഷ്ണനോടും റോബിനെ സ്നേഹിക്കുന്നവരോടും എന്നെ സ്നേഹിക്കുന്നവരോടും ക്ഷമ ചോദിക്കുന്നു. ക്ഷമ ചോദിക്കാൻ കാരണം ഞാൻ ഇന്നലെ റോബിനെ കുറിച്ച് പറഞ്ഞ ഒരു വാക്കാണ്. റോബിന്റെ ഡൈ ഹാർഡ് ഫാനാണ് ഞാനെന്ന് പലർക്കും തോന്നി. അവൻ എനിക്ക് അനിയനെപ്പോലെയാണ്. പലരും എന്നോട് റോബിൻ ഫാനാണോ നിങ്ങൾ?. നിങ്ങളിൽ നിന്നും ഇതൊന്നും പ്രതീക്ഷിച്ചിരുന്നില്ല. മനോജിന്റെ വീഡിയോകൾ കാണുമ്പോൾ അങ്ങനെ തോന്നുന്നുവെന്നൊക്കെ പറഞ്ഞിരുന്നു. അങ്ങനെ അഭിപ്രായപ്പെട്ടവരിൽ വിദേശത്ത് നിന്നുള്ളവർ വരെയുണ്ട്. അത് കേട്ടപ്പോൾ എനിക്ക് തോന്നിയ ചിന്തയാണ് റോബിനെ കുറിച്ച് കഴിഞ്ഞ ദിവസം ഇട്ട വീഡിയോയിൽ വളരെ സംസാരിച്ചത്. ഇങ്ങനൊരു പുനഃർചിന്ത വന്നത് ഇന്നലെ കണ്ടൊരു വീഡിയോ കാരണമാണ്.
മായ എന്ന് പറഞ്ഞൊരാൾ ഞാനിട്ട വീഡിയോ വെച്ച് കൃത്യമായി സംസാരിച്ച് ഒരു വീഡിയോ ചെയ്തിരുന്നു. റോബിന്റെ ഹേറ്റേഴ്സ് ഓരോന്ന് പറയുന്നതിന്റെ പേരിൽ മനോജ് റോബിനെ കുറിച്ച് മോശമായി പറയേണ്ടിയിരുന്നില്ലെന്ന് അതിൽ അവർ പ റഞ്ഞു. മനോജിന്റെ വാക്കുകൾ റോബിനെയാണ് ഏറ്റവും കൂടുതൽ വേദനിപ്പിക്കാൻ പോകുന്നത്. ആ യൂട്യൂബറുടെ വാക്കുകൾ ശരിയാണെന്ന് എനിക്കും തോന്നി.
റോബിനാണ് ഞാൻ പറഞ്ഞതെല്ലാം കൊള്ളുക. രാത്രി ഞാൻ ഈ സംഭവം ഓർത്ത് ഉറങ്ങിയിട്ടില്ല. അതുകൊണ്ടാണ് അങ്ങനെ സംസാരിച്ചതിൽ മാപ്പ് ചോദിക്കുന്നത്. മാത്രമല്ല അഖിൽ മാരാരെ ട്രോളി ഞാൻ ഇട്ട വീഡിയോയും ഡിലീറ്റ് ചെയ്തു. തെറ്റ് ആർക്കും പറ്റാമല്ലോ. ആ തെറ്റ് തിരിച്ചറിഞ്ഞ് തിരുത്തുമ്പോഴല്ലേ മനുഷ്യനെന്ന് പറയാൻ പറ്റുള്ളൂ. കഴിഞ്ഞ ദിവസം ഒരു പരിചയക്കാരൻ എന്നെ വിളിച്ചു. അദ്ദേഹം ജോത്സ്യം കുറച്ച് വശമുള്ള ആളാണ്. മകമാണ് എന്റെ നാള്. ഈ നാളുകാർ കുറച്ച് ദിവസം വളരെ അധികം ശ്രദ്ധിക്കണം. ഞാൻ അടക്കം ഏത് നിമിഷവും കാലക്കേട് സംഭവിക്കാവുന്ന അവസ്ഥയിലൂടെയാണ് കടന്നുപോകുന്നത്. അതുകൊണ്ട് കുറച്ച് നാളത്തേക്ക് ഞാൻ വീഡിയോ ഇടുന്നില്ല. സന്തോഷമുള്ള എന്തെങ്കിലും ചെയ്യാം. പേടിയാ എനിക്കിപ്പോൾ. ഈയൊരു സമയമൊന്ന് കഴിയട്ടെ.
Post Your Comments