വിവാദങ്ങളിൽ നിന്ന് വിവാദങ്ങളിലേക്ക് യാത്ര ചെയ്യുന്ന ബോളിവുഡ് താരമാണ് നടി ഉർഫി ജാവേദ്. ഫാഷൻ രംഗത്ത് ഇതുവരെയാരും പരീക്ഷിക്കാത്ത തരത്തിലുള്ള വസ്ത്രങ്ങൾ അണിഞ്ഞാണ് താരം ഓരോ പരിപാടിക്കും എത്താറുള്ളത്.
ഓരോ തവണ ആളുകൾ വിമർശിക്കുമ്പോഴും കൂടുതൽ ഗ്ലാമറസായാണ് താരം വീണ്ടുമെത്തി മറുപടി നൽകിയിരുന്നത്. ഫാഷന്റെ പേരിൽ അൽപ്പവസ്ത്രവുമായി വേദികളിലെത്തുന്നു എന്നാണ് ജനങ്ങൾ ഉർഫിയെ വിമർശിക്കാറുള്ളത്.
എന്നാൽ ഉർഫിയുടെ കുറിപ്പാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം ആയിരിക്കുന്നത്. നിങ്ങളുടെ വികാരം വ്രണപ്പെടുന്ന രീതിയിലുള്ള വസ്ത്രധാരണം എന്റെ ഭാഗത്ത് നിന്നുണ്ടായെങ്കിൽ മാപ്പ് തരണം എന്നാണ് താരം കുറിച്ചിരിക്കുന്നത്. ഇനി മുതൽ വേദികളിൽ നിങ്ങൾ പഴയ തന്നെ കാണുകില്ലെന്നും പുതിയ ഒരു ഉർഫിയെ ആകും കാണാൻ പോകുന്നതുമെന്നും താരം ചേർത്തിട്ടുണ്ട്. വസ്ത്രധാരണം മാറ്റാൻ പോകുകയാണ് എന്നും ട്വീറ്റിൽ ചേർക്കാൻ മറന്നിട്ടില്ല.
തങ്ങളുടെ പ്രിയ താരത്തിന് എന്താണ് പറ്റിയതെന്നാണ് ആരാധകർക്ക് മനസിലാകാത്തത്, ഏതായാലും പതിവുപോലെ ഉർഫിയുടെ പുത്തൻ ട്വീറ്റും ചൂടൻ ചർച്ചകൾക്ക് വഴിയൊരുക്കി കഴിഞ്ഞു. താരം ആത്മീയ പാതയിൽ സഞ്ചരിക്കാൻ പോകുകയാണോ, എന്താണ് പുതിയ തീരുമാനങ്ങൾക്ക് പിറകിൽ എന്ന് ആരാധകർ തലപുകഞ്ഞ ആലോചനയിലാണ്.
അടുത്തിടെ ബോളിവുഡ് സൂപ്പർ താരം കരീന കപൂർ ഉർഫിയുടെ വസ്ത്രധാരണം ഇഷ്ടമാണെന്ന് പറഞ്ഞ് രംഗത്ത് വന്നത് വൻ വൈറലായി മാറിയിരുന്നു. താരത്തിന്റെ ധൈര്യത്തെ ആവോളം പുകഴ്ത്താനും കരീന മറന്നില്ല.
എനിക്കിത്ര ധൈര്യമില്ല, ഉർഫിയുടെ ധൈര്യത്തെ പ്രശംസിക്കുന്നു. വല്ലാത്തൊരു ധൈര്യമുള്ള പെൺകുട്ടി, ഓരോ വസ്ത്രവും അണിഞ്ഞ് അവൾ നടക്കുന്നത് കാണാൻ തന്നെ സുന്ദരമാണെന്നും കരീന പറഞ്ഞിരുന്നു.
Post Your Comments