കൊച്ചി: വാരിയന്‍ കുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയുടെ കഥ പറഞ്ഞ ‘1921 പുഴ മുതല്‍ പുഴ വരെ’ എന്ന ചിത്രത്തിന് പിന്നാലെ, ഹിന്ദുമഹാസഭാ നേതാവ് വിഡി സവര്‍ക്കറുടെ ജീവിതം സിനിമയാക്കാനൊരുങ്ങി രാമസിംഹൻ അബൂബക്കർ. പാൻ ഇന്ത്യൻ ചിത്രമായി ഒരുങ്ങുന്ന പ്രൊജക്ടിൽ വമ്പൻ താരനിരയാണ് അണിനിരക്കുന്നതെന്നും സവർക്കറെ പറ്റിയുള്ള തന്റെ ചിത്രം ഒരു ഡോക്യുമെന്റായി ചരിത്രത്തിൽ ഇടം പിടിക്കുമെന്നും അദ്ദേഹം പറഞ്ഞു. ആറ് മാസത്തെ പഠനത്തിന് ശേഷം 2024 മാർച്ചിൽ ചിത്രീകരണം ആരംഭിക്കുമെന്നും രാമസിംഹൻ കൂട്ടിച്ചേർത്തു. ഇന്ത്യാ ടുഡേയ്ക്ക് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
സംഭവവുമായി ബന്ധപ്പെട്ട് രാമസിംഹൻ ഫേസ്ബുക്കിൽ പങ്കുവച്ച കുറിപ്പ് ഏറെ ശ്രദ്ധ നേടിയിരുന്നു. ‘ഞാൻ വീർ സവർക്കറിനെക്കുറിച്ച് സിനിമ ചെയ്‌താൽ ആരൊക്കെ കൂടെ ഉണ്ടാകും’ എന്ന രാമസിംഹന്റെ ചോദ്യത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും സിനിമയെപ്പറ്റിയുള്ള ചർച്ചകൾ ആരംഭിച്ചിരിക്കുകയാണ്.
‘ഒരു ഇതിഹാസ പുരുഷനായ സവർക്കറെ ക്കുറിച്ച് പഠിക്കാൻ അൽപ്പം സമയമെടുക്കും, പക്ഷേ അത് തീരുമാനിച്ചു. ചരിത്രത്തിൽ അവഹേളിച്ചു ചെറുതാക്കാൻ ശ്രമിച്ചവർ തന്നെ പറയണം തങ്ങൾക്ക് തെറ്റ് പറ്റിയെന്ന്. സവർക്കർ അനുഭവിച്ച ജയിൽ പീഡനത്തിനുപരിയായി സവർക്കർ ദേശത്തിന് നൽകിയ സംഭാവന അതിന്റെ മൂല്യങ്ങൾ തന്നെയാണ് പഠിക്കേണ്ടത്. രാഷ്ട്ര ശിൽപ്പികളെ സ്വന്തമായി സൃഷ്ടിച്ചെടുത്തു പ്രതിഷ്ഠിച്ച നെഹ്‌റുവിന്റെയും, കമ്യുണിസ്റ്റ്കാരുടെയും ഇന്ത്യയെ കണ്ടെത്തെലല്ല പകരം യഥാർത്ഥ ഇന്ത്യയെ കണ്ടെത്തി ചരിത്രമാക്കേണ്ട സമയമായിരിക്കുന്നു,’ രാമസിംഹൻ പറഞ്ഞു.
‘ആണിന്റെ തലയിൽ കയറി ഏത് പെണ്ണ് കളിക്കാൻ നോക്കിയാലും കാലേ വാരി നിലത്ത് അടിക്കണം’: മാഡ് വൈബ് ദേവുവിന്റെ വീഡിയോ വൈറൽ
‘നാം ഗ്രേറ്റ് എന്ന് വിളിച്ചാരാധിച്ച ബഫൂണുകളല്ല ഇന്ത്യയുടെ ഗതി നിർണ്ണയിച്ചത് എന്ന് തിറിച്ചറിയപ്പെടണം,.. കുഴിച്ചുമൂടപ്പെട്ട ചരിത്രാവശിഷ്ടങ്ങൾക്കിടയിൽ നിന്നും ധീരരായ പോരാളികളെ പുറത്തെടുത്തു ഇവരെയാണ് ഗ്രേറ്റ് എന്ന് വിളിക്കേണ്ടത് എന്ന് ഭാവി തലമുറയെ പഠിപ്പിക്കേണ്ടതുണ്ട്… ഭാരതത്തിന്റെ ശിൽപ്പികളെ പരിഹസിക്കുന്ന പാകിസ്ഥാനി ജീനുകൾക്ക് അത്തരത്തിലാണ് മറുപടി പറയേണ്ടത്… ഇറങ്ങിത്തിരിച്ചാൽ സാധിക്കാത്തതായി ഒന്നുമില്ല.. ഇറങ്ങാൻ ഒരു മനസ്സുണ്ടായാൽ മതി ബാക്കിയെല്ലാം വന്നു ചേരും.. ഇക്കാര്യങ്ങൾ നടക്കുമ്പോൾ തന്നെ പൂർണ്ണമായും ധന സമ്പാദനത്തിനായി സിനിമകളും പ്ലാൻ ചെയ്യുന്നു ധനമില്ലാതെ മുൻപോട്ട് പോവാനാവില്ലല്ലോ’ രാമസിംഹൻ വ്യക്തമാക്കി.
Post Your Comments