GeneralLatest NewsMollywoodNEWSWOODs

പ്രിയപ്പെട്ട ഒരാള്‍ വഞ്ചിച്ചപ്പോള്‍ നിസ്സഹായനായിപ്പോയി, ബൈജുവിന്റെ ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ട് പത്മകുമാര്‍

ഞാനും ഒരു മനുഷ്യനാണ്

സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവച്ച് ആത്മഹത്യ ചെയ്ത ന്യൂസീലന്‍ഡ് പ്രവാസി ബൈജു രാജു തനിക്കയച്ച ആത്മഹത്യക്കുറിപ്പ് പുറത്തുവിട്ട് സംവിധായകന്‍ എം.ബി. പത്മകുമാര്‍. ഫേസ്ബുക്കില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബൈജുവിന്റെ ആത്മഹത്യക്കുറിപ്പ് പത്മകുമാര്‍ പുറത്ത് വിട്ടത്.

ഏറെ പ്രിയപ്പെട്ട ഒരാള്‍ വഞ്ചിച്ചപ്പോള്‍ നിസ്സഹായനായിപ്പോയതുകൊണ്ടാണ് ആത്മഹത്യ ചെയ്യാന്‍ തീരുമാനിച്ചതെന്ന് ഇ മെയില്‍ സന്ദേശത്തില്‍ ബൈജു രാജു പറയുന്നു. ബൈജു രാജുവോ ഭാര്യയോ അല്ല, അവരുടെ കുടുബത്തില്‍ അനാവശ്യമായി ഇടപെട്ട് അവരുടെ സമാധാനം തകര്‍ത്തവരാണ് ശരിക്കും തെറ്റുകാരെന്നുമാണ് പത്മകുമാര്‍ പറയുന്നത്.

READ ALSO: മലയാള സിനിമയിലെ സഹ സംവിധായകൻ ശ്രീശോഭ് അന്തരിച്ചു

പത്മകുമാര്‍ പങ്കുവച്ച വീഡിയോയിൽ പറയുന്ന ബൈജു രാജുവിന്റെ കുറിപ്പ്:

നിങ്ങളുടെ പ്രിയപ്പെട്ടവര്‍ നിങ്ങളെ വഞ്ചിക്കുമ്പോള്‍ മറ്റൊരു മാര്‍ഗവുമില്ലാതെ നിങ്ങള്‍ നിസ്സഹായനാകും. എന്റെ പ്രതീക്ഷകളെല്ലാം നശിപ്പിച്ചതിനാല്‍ എന്റെ മാനസിക സമാധാനം പൂര്‍ണമായും ഇല്ലാതായി. എന്റെ ജീവിതത്തിന് അര്‍ഥമില്ലെന്ന് തോന്നി.

എന്റെ നിലനില്‍പിന്റെ അവസാന പ്രതീക്ഷയായ എന്റെ മകള്‍ എന്നില്‍നിന്ന് നഷ്ടപ്പെട്ടു പോകുന്നതില്‍ ഞാന്‍ തകര്‍ന്നുപോയി. പഠിക്കുമ്പോഴും പള്ളിയില്‍ പോകുമ്പോഴും ബൈബിള്‍ വായിക്കുമ്പോഴും പ്രാര്‍ഥിക്കുമ്പോഴും ഡാന്‍സ് ക്ലാസ്സില്‍ കൊണ്ടുപോകുമ്പോഴും വയലിന്‍ പഠിപ്പിക്കുമ്പോഴുമൊക്കെ എല്ലായിടത്തും മകള്‍ക്കൊപ്പമുണ്ടായിരുന്ന ഒരച്ഛന് മകളില്‍നിന്ന് അകന്നു നില്‍ക്കാന്‍ പ്രയാസമാണ്.

ഞാനും ഒരു മനുഷ്യനാണ്. എനിക്ക് എത്രത്തോളം സഹിക്കാന്‍ കഴിയും. എന്റെ എല്ലാ വേദനകളും എല്ലാവരില്‍നിന്നും മറയ്ക്കാന്‍ എനിക്ക് അറിയാമായിരുന്നു. എന്നാലിപ്പോള്‍ എനിക്ക് അതിനുള്ള ശക്തിയില്ല, കാരണം ഞാനിപ്പോള്‍ തകര്‍ന്ന് ഇല്ലാതായി.

ഇത് എന്റെ ജോലിയെയും ജീവിതത്തെയും ബാധിക്കുന്നു. ഉറക്കമില്ലാത്ത രാത്രികളും ശ്വാസം മുട്ടുന്ന വേദനയും എന്നെ തകര്‍ക്കുന്നു. എനിക്കു സഹിക്കാന്‍ കഴിയുന്നില്ല. പെട്ടെന്ന് ഒരു ആശ്വാസം വേണം. അതിന് ഞാന്‍ എന്നെ ഇല്ലാതാക്കുന്നു. ഞാന്‍ ആത്മഹത്യ ചെയ്യുന്നു.

shortlink

Related Articles

Post Your Comments


Back to top button