കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടമാണ് ശമ്പളത്തിന് വേണ്ടി വനിത കണ്ടക്ടർ നടത്തിയ പ്രതിഷേധമെന്നും അവർക്ക് പിന്തുണ പ്രഖ്യാപിക്കുന്നതായും നടൻ ഹരീഷ് പേരടി. സമൂഹ മാധ്യമത്തിലൂടെയായിരുന്നു ഹരീഷിന്റെ പ്രതികരണം.
കുറിപ്പ് പൂർണ്ണ രൂപം
ഈ അടുത്ത കാലത്ത് കണ്ട സത്യസന്ധമായ ഒരു തൊഴിലാളി സമരം…കുടുംബം പോറ്റാൻ ഒരു സ്ത്രീ നടത്തിയ തുറന്ന പോരാട്ടം…പക്ഷെ തൊഴിലാളി വർഗ്ഗത്തിന്റെ അട്ടിപേർവകാശം സ്വയം ഏറ്റെടുത്ത യജമാനൻമാർക്ക് അത് ഇഷ്ടപ്പെട്ടില്ല…തൊഴിലാളിവർഗ്ഗ ജൻമികൾ ആ സ്ത്രീ തൊഴിലാളിയോട് പ്രതികാരം തീർത്തു…നവോത്ഥാനം,വനിതാമതിൽ,സ്ത്രിസ്വാതന്ത്ര്യം..ഒരു ഉളുപ്പുമില്ലാതെ നാഴിക്കക്ക് നാൽപത് വട്ടം സ്വന്തം ഭാഷയെ (അമ്മ മലയാളത്തെ) വ്യഭിചരിക്കാൻ ഉപയോഗിക്കുന്ന പദങ്ങളായിമാറുന്നു…ക്രാ തുഫു …???
Post Your Comments