CinemaLatest NewsTV Shows

‘ഇന്നിവിടെ പലരുടെയും സദാചാരകുരു പൊട്ടും’: ജയിലിൽ വിഷ്ണുവിനൊപ്പം എയ്ഞ്ചലീന

ബിഗ് ബോസ് അഞ്ചാം എപ്പിസോഡ് വളരെ രസകരമായിട്ടായിയുരുന്നു തുടങ്ങിയത്. ഏകദേശം ഒരാഴ്ച പിന്നിടുമ്പോൾ ആദ്യത്തെ ജയിൽ നോമിനേഷൻ എത്തി. ബിഗ് ബോസ് മത്സരാർത്ഥികളിൽ ഏറ്റവും കൂടുതൽ പേര് വോട്ട് ചെയ്തത് റിനോഷ്, എയ്‍ഞ്ചലിൻ എന്നിവർക്കായിരുന്നു. ആദ്യ ആഴ്ചയിലെ മോശം പ്രകടനത്തിന് ആയിരുന്നു ഇവരെ വീട്ടിനുള്ളിൽ ഉള്ളവർ തിരഞ്ഞെടുത്തത്. ജയിൽ വേഷമൊക്കെ ധരിച്ച് ജയിൽ ശിക്ഷ അനുഭവിക്കാൻ അകത്ത് കയറിയ എയ്ഞ്ചലിന്റെയും റിനോഷിന്റെയും വീഡിയോ ആണ് ബിഗ് ബോസ് ഗ്രൂപ്പുകളിൽ ചർച്ചയാകുന്നത്.

ബിഗ് ബോസ് ആകെ മാറിപ്പോയെന്നും, ഇത്രയധികം പ്രോഗ്രസ്സീവ് ചിന്താഗതി ഉള്ളവരെ എങ്ങനെ തിരഞ്ഞ് പിടിച്ച് എടുത്തതെന്നുമാണ് ബിഗ് ബോസ് ആരാധകർ ചോദിക്കുന്നത്. കാര്യം മറ്റൊന്നുമല്ല, ഇതുവരെ ഉണ്ടായിരുന്ന നാല് സീസണുകളിൽ നിന്നും വ്യത്യാസമാണ് ഈ സീസൺ. ബിക്കിനി പോലത്തെ വസ്ത്രം ധരിച്ച് സ്ത്രീയും പുരുഷനും ഒരുമിച്ചുള്ള കുളി, ജയിലിൽ കെട്ടിപ്പിടിച്ച് കിടത്തം ഇതൊക്കെയാണ് ബിഗ് ബോസ് നിരീക്ഷകരെ ചൊടിപ്പിച്ചിരിക്കുന്നത്.

റിനോഷിന്റെയും എയ്ഞ്ചലിന്റെയും ജയിലിലെ വീഡിയോ വൈറലാകുമ്പോഴും, ആരാധകർ റിനോഷിനൊപ്പമാണ്. രണ്ടു പേരും കളങ്കമില്ലാതെ കാര്യങ്ങൾ പറയുന്നുണ്ടെന്നും, റിനോഷ് സാഹചര്യങ്ങളെ അതിഗംഭീരമായി കൈകാര്യം ചെയ്യുന്നുണ്ടെന്നുമാണ് കമന്റുകൾ. ഇതിനിടെ സദാചാരകുരു പൊട്ടുന്ന കമന്റുകളുടെ എത്തുന്നവരും ഉണ്ട്.

ബിഗ് ബോസ് മലയാളം സീസണ്‍ അഞ്ച് തുടക്കം മുതലേ കഠിമായ ടാസ്‍കുകളാല്‍ ശ്രദ്ധയാകര്‍ഷിക്കുകയാണ്. ‘വൻമതില്‍’ എന്ന് ബിഗ് ബോസ് പേരിട്ട മത്സരത്തില്‍ എല്ലാവരും വളരെ മത്സരബുദ്ധിയോട് തന്നെ പങ്കെടുത്തു. ഒന്നാം സ്ഥാനത്തെത്തിയ അഖില്‍ മാരാര്‍, നാദിറ എന്നിവര്‍ ക്യാപ്റ്റൻസി മത്സരത്തിലേക്ക് യോഗ്യത നേടുകയും ചെയ‍്‍തു. അഖിൽ മാരാർ ക്യാപ്റ്റനാവുകയും ചെയ്തു. വീക്കിലി ടാസ്‍കിന്റെ അടിസ്ഥാനത്തില്‍ വിഷ്‍ണു, റിനോഷ്, ഗോപിക, ലെച്ചു, റെനീഷ അഞ്‍ജൂസ്, ഏയ്ഞ്ചലീൻ എന്നിവര്‍ അടുത്തയാഴ്‍ച പുറത്തുപോകാൻ സാധ്യതയുള്ളവരുടെ പട്ടികയില്‍ ഇടംപിടിച്ചു. എന്തായാലും വരും ദിവസങ്ങളിലും ടാസ്‍ക് കടുക്കും എന്ന സൂചനയാണ് ആദ്യ ആഴ്‍ചയില്‍ നിന്ന് മനസിലാകുന്നത്.

shortlink

Related Articles

Post Your Comments


Back to top button