ബിഗ്ബോസ് താരം അഖിൽ മാരാർ ജീവിതത്തെക്കുറിച്ച് തുറന്നു പറഞ്ഞ കാര്യങ്ങൾ ആണിപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. ജീവിത സാഹചര്യങ്ങള്‍ തരണം ചെയ്തു മുന്നോട്ട് പോകുമ്പോള്‍ 2018 അവസാനത്തോടെ ഷെയര്‍ മാര്‍ക്കറ്റിലും അല്ലാതെ ചെയ്ത ബിസിനസ്സിലും വലിയ നഷ്ടങ്ങള്‍ സംഭവിച്ചുവെന്ന് അഖിൽ വെളിപ്പെടുത്തി. കയ്യിൽ പൈസ ഇല്ലാതെ വന്നതോടെ ഭാര്യയേയും മക്കളെയും അവരുടെ വീട്ടുകാർ ചിലവിനുകൊടുത്ത് വളർത്തുന്ന അവസ്ഥയിലെത്തി.
‘രാഷ്ട്രീയം ഉപേക്ഷിച്ചതോടെ സമൂഹത്തിന് എന്റെ ആവശ്യം ഇല്ലാതായി. കൈയില്‍ അഞ്ചു പൈസ ഇല്ലാത്തത് കൊണ്ടും ജീവിതം കൊണ്ട് കളഞ്ഞവന് എന്ന പേരുദോഷം കൊണ്ടും പണ്ടേ അച്ഛനും അമ്മയ്ക്കും എന്നെ കൊണ്ട് യാതൊരു ഗുണവുമില്ലായിരുന്നു. ചുരുക്കത്തില്‍ ഞാന്‍ ജീവിച്ചിരുന്നത് കൊണ്ട് ആര്‍ക്കും ഒരു ഗുണമില്ലാത്ത അവസ്ഥ. എന്റെ കാഴ്ചപ്പാടില്‍ ഒരു മനുഷ്യന് ജീവിച്ചിരിക്കുന്നത് കൊണ്ട് അയാള്‍ക്കെങ്കിലും ഗുണം ഉണ്ടാവണം. അല്ലെങ്കില്‍ ആര്‍ക്കെങ്കിലും ഒരു സന്തോഷം ഉണ്ടാവണം.
അഹങ്കാരിയും ആരും പറഞ്ഞാല്‍ കേള്‍ക്കാത്തവനും നിഷേധിയുമായ ഞാന്‍ നശിച്ചു കാണണം എന്ന് ആഗ്രഹിക്കുന്ന ഒരു സമൂഹവും. ഇങ്ങനൊരു മോന് ജനിച്ചിട്ടില്ല എന്ന് ഞാന്‍ കരുതിക്കോളാം എന്ന് മുഖത്തു നോക്കി പറഞ്ഞ അമ്മയും. ഒരു കാലത്തും നീ ഗുണം പിടിക്കില്ല എന്ന് ശപിച്ച അച്ഛനും. ഇവിടെ നിന്ന് എവിടെങ്കിലും അങ്ങ് ഇറങ്ങി പോയി തരാമോ എന്ന് തെറി കൂട്ടി ഭാര്യയും. ഭാര്യ വീട്ടില്‍ നിന്നും ഭാര്യ തന്നെ അടിച്ചിറക്കിയ എനിക്ക് കയറി കിടക്കാന്‍ ആരും ഒരു വാടക വീട് പോലും തരാന്‍ ഇല്ലാത്ത അവസ്ഥ. എത്രയൊക്കെ ശപിച്ചാലും മക്കളെ തള്ളി പറയാന്‍ അമ്മയ്ക്കും അച്ഛനും കഴിയിലല്ലോ. അങ്ങനെ ഞാൻ എന്റെ വീട്ടിൽ എത്തി, അനിയനും കുടുംബവും അവിടെ താമസിക്കുന്നത് കൊണ്ട് വീടിന് വെളിയില്‍ പുറത്തെ ബാത്റൂമിനോട് ചേര്‍ന്ന് ഒരു ഷെഡ് അടിച്ചു അതില്‍ താമസം തുടങ്ങി. 6 മാസം ഈ ഷെഡില്‍ ആയിരുന്നു അവിടെ നിന്നുമാണ് ഞാൻ എന്റെ ജീവിതം തിരിച്ചു പിടിച്ചത്’, മാരാർ പറയുന്നു.
Post Your Comments