തെന്നിന്ത്യൻ താരമാണ് ജയ്. നടനുമായി വാണി ഭോജൻ ലിവിംഗ് ടുഗെദറിലാണെന്ന ഗോസിപ്പുകൾ പ്രചരിക്കുന്നുണ്ട്. ഇത്തരം വാർത്തകൾക്ക് എതിരെ രംഗത്തെത്തിയിരിക്കുകയാണ് വാണി.
READ ALSO: ഇനിയും വിശ്വസിച്ചും പ്രതീക്ഷിച്ചും കാത്തിരിക്കാന്‍ കഴിയില്ല: പൊട്ടിക്കരഞ്ഞുകൊണ്ട് നടി അഭിനയ
തീര്‍ത്തും തെറ്റായ വാര്‍ത്തയാണിതെന്നും ഗോസിപ്പ് തന്നെ അസ്വസ്ഥമാക്കിയെന്നും വാണി ഭോജന്‍ തുറന്ന് പറഞ്ഞു. നടിയുടെ വാക്കുകൾ ഇങ്ങനെ, ‘ഇതേപറ്റി ജയ്നോട് സംസാരിച്ചിരുന്നു. ഞാനും ജയും പ്രണയത്തിലാണെന്ന് പറഞ്ഞിരുന്നെങ്കില്‍ എനിക്കത് കുഴപ്പമില്ലായിരുന്നു. പക്ഷെ ഞങ്ങള്‍ ലിവിംഗ് റിലേഷന്‍ഷിപ്പിലാണെന്ന് എഴുതിയത് ചീപ്പായിപ്പോയി. ഞാനൊരു ലോണെടുത്ത് വീട് വെച്ചു. ആ വീട്ടിലാണ് കഴിയുന്നത്. ഞാന്‍ മറ്റൊരാളുടെ വീട്ടില്‍ ലിവിംഗ് റിലേഷന്‍ഷിപ്പിലാണെന്ന് എന്നോട് പറയുന്നത് മോശമാണ്.’
ടെലിവിഷനില്‍ നിന്നും സിനിമാ രംഗത്തേക്ക് വന്ന നടിയാണ് വാണി. സെങ്കളം എന്ന വെബ് സീരിസിലാണ് നടി അടുത്തിടെ അഭിനയിച്ചത്.
Post Your Comments