കൊച്ചി: വൺ ഡേ ഫിലിംസിന്റെ ബാനറിൽ ബിജു വി മത്തായി നിർമ്മിച്ച് റാഫിയുടെ തിരക്കഥയിൽ ഹരിദാസ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ പൂജയും സ്വിച്ച് ഓൺ കർമ്മവും നടന്നു. പാലാ അൽഡ്രിൻസ് നെല്ലോല ബംഗ്ലാവിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ കേരള സഹകരണ, രജിസ്ട്രേഷൻ വകുപ്പ് മന്ത്രി വിഎൻ വാസവൻ ഭദ്രദീപം തെളിയിച്ചാണ് ചിത്രീകരണത്തിനു തുടക്കമായത്. തുടർന്ന് നിർമ്മാതാവ് ജോബി ജോർജ്, തിരക്കാഥാകൃത്ത് റാഫി, വിഷ്ണു ഉണ്ണികൃഷ്ണൻ, നിർമ്മാതാവ് ബിജു വി മത്തായി, ഫാദർ റോഷൻ, സ്നേഹ ബാബു എന്നിവരും ഭദ്രദീപം തെളിയിച്ചു.
ചടങ്ങിൽ ചിത്രത്തിലെ താരങ്ങൾക്കും അണിയറ പ്രവർത്തകർക്കുമൊപ്പം വേൾഡ് മലയാളി ഓർഗനയിസേഷൻ സെക്രെട്ടറി സാബു മുരിക്കവേലിയും പങ്കെടുത്തു. കോമഡി എന്റെർറ്റൈൻർ ഗണത്തിൽപ്പെടുന്ന ചിത്രത്തിൽ വിഷ്ണു ഉണ്ണികൃഷ്ണൻ, ഷൈൻ ടോം ചാക്കോ, അജു വർഗീസ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങൾ. പവിത്ര ലക്ഷ്മി നായികയാകുന്ന ചിത്രത്തിൽ സ്നേഹ ബാബു, ചിന്നു ചന്ദിനി എന്നിവരും പ്രധാന കഥാപാത്രങ്ങളെകുന്നു. കെആർ ജയകുമാർ , ബിജു എംപി എന്നിവരാണ് ചിത്രത്തിന്റെ സഹനിർമ്മാതാക്കൾ.
തൊഴിൽ രംഗത്ത് കൃത്യമായ അജണ്ടയുള്ള ഒരു മോഷ്ടാവ് ഒരു യുവ രാഷ്ട്രീയക്കാരന്റെ ജീവിതത്തിൽ എത്തപ്പെടുന്നതോടെയുണ്ടാകുന്ന സംഭവങ്ങളുടെ അത്യന്തം രസകരമായ ചലച്ചിത്രാവിഷ്ക്കാരണമാണ് ഈ ചിത്രം. ഇവിടെ മോഷ്ടാവിനെ യുവനിരയിലെ ശ്രദ്ധേയനായ നടൻ വിഷ്ണു ഉണ്ണികൃഷ്ണനും യുവ രാഷ്ട്രീയ നേതാവിനെ ഷൈൻ ടോം ചാക്കോയും അവതരിപ്പിക്കുന്നു. പാലാ, എറണാകുളം പരിസരത്തായി ചിത്രീകരണം ആരംഭിച്ച ചിത്രത്തിന്റെ ഛായാഗ്രഹണം നിർവ്വഹിക്കുന്നത് വിഷ്ണു നാരായണനാണ്.
വി സാജൻ ചിത്രസംയോജനം കൈകാര്യം ചെയ്യുന്ന ചിത്രത്തിന് ശ്രീനാഥ് ശിവശങ്കരനാണ് സംഗീതം ഒരുക്കുന്നത്. വിനായക് ശശികുമാറിന്റെതാണ് വരികൾ. പ്രൊഡക്ഷൻ കൺട്രോളർ: ഡിക്സൺ പൊഡുത്താസ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ: റിയാസ് ബഷീർ, കലാസംവിധാനം: സുജിത് രാഘവ് , വസ്ത്രാലങ്കാരം: ഇർഷാദ് ചെറുകുന്ന്, മേക്കപ്പ്: കലാമണ്ഡലം വൈശാഖ് ,സ്റ്റിൽസ്: മോഹൻ സുരഭി ഡിസൈൻ: ഫോറെസ്റ്റ് ഓൾ വേദർ, പിആർഒ: നിയാസ് നൗഷാദ്, എന്നിവരാണ് മറ്റ് അണിയറ പ്രവർത്തകർ.
Post Your Comments