കൊച്ചി: റിമംബർ സിനിമാസിന്റെ ബാനറിൽ സന്ദീപ് അജിത് കുമാർ സംവിധാനം ചെയ്ത പുതിയ ചിത്രം ‘ക്രൗര്യ’ത്തിൻ്റെ ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസായി. മലയാളത്തിൻ്റെ പ്രിയ താരങ്ങളായ ഷൈൻ ടോം ചാക്കോ, ശ്രീകാന്ത് മുരളി, സംവിധായകരായ അജയ് വാസുദേവ്, സന്തോഷ് വിശ്വനാഥ്, അരുൺ ഗോപി, തിരക്കഥാകൃത്ത് അഭിലാഷ് പിള്ള എന്നിവരുടെ പേജിലൂടെയാണ് ഫസ്റ്റ്ലുക്ക് പോസ്റ്റർ റിലീസ് ചെയ്തത്.
പോലീസ് റിവഞ്ച് ഗണത്തിലുള്ള ചിത്രത്തിന്റെ കഥയും തിരക്കഥയും പ്രദീപ് പണിക്കരുടെതാണ്. സുരേഷ് ഐശ്വര്യ, ഷംസീർ, ബോണി അസ്സനാർ, റോബിൻ തോമസ്, സോണിയൽ വർഗീസ് എന്നിവരാണ് സഹനിർമ്മാതാക്കൾ. ബിആർഎസ് ക്രിയേഷൻസ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നു.
ഏയ്ഞ്ചൽ മോഹൻ, നൈറ നിഹാർ, സിനോജ് മാക്സ്, ആദി ഷാൻ, ഗാവൻ റോയ്, റോഷിൽ പി രഞ്ജിത്ത്, വിജയൻ വി നായർ, കുട്ട്യേടത്തി വിലാസിനി, നിസാം ചില്ലു, ഇസ്മായിൽ മഞ്ഞാലി, ശ്രീലക്ഷ്മി ഹരിദാസ്, നിമിഷ ബിജോ, പ്രഭ വിജയമോഹൻ, സന്തോഷ് മണ്ണൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നഹിയാനും ചിത്രസംയോജനം ഗ്രേയ്സണുമാണ് കൈകാര്യം ചെയ്യുന്നത്. അനു കുരിശിങ്കലാണ് സംഗീതം ഒരുക്കുന്നത്. രതീഷ് കൃഷ്ണന്റെതാണ് പശ്ചാത്തല സംഗീതം.
വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച: സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു
സഹനിർമ്മാണം: ഫസ്റ്റ്റിങ് മീഡിയ, ഹൈ ഹോപ്സ് ഫിലിം ഫാക്ടറി, പ്രൊഡക്ഷൻ കൺട്രോളർ: ബൈജു അത്തോളി, പ്രൊജക്ട് ഡിസൈനർ: നിസാം ചില്ലു, കലാസംവിധാനം: വിനീഷ് കണ്ണൻ, അബി അച്ചൂർ, മേക്കപ്പ്: ഷാജി പുൽപള്ളി, ശ്യാം ഭാസി, ചീഫ് അസോസിയേറ്റ് ഡയറക്ടർ: ഷൈജു ടി വേൽ, അസോസിയേറ്റ് ഡയറക്ടർ: അനു കുരിശിങ്കൽ, മെജോ മാത്യു, കളറിങ് സെൽവിൻ വർഗീസ്, സ്റ്റുഡിയോ: സിനി ഹോപ്സ്, സ്റ്റിൽസ്: നിതിൻ കെ ഉദയൻ, ഡിസൈൻസ്: പ്രവീൺ മുരളി, പിആർഒ: പി ശിവപ്രസാദ് എന്നിവരാണ് അണിയറപ്രവർത്തകർ
Post Your Comments