കൊച്ചി: 2022ലെ വിജയ ചിത്രങ്ങളിൽ ഒന്നാണ് ‘ജയ ജയ ജയ ജയഹേ’. സർപ്രൈസ് ഹിറ്റായി മാറിയ ജയ ജയ ജയ ജയഹേക്ക് കേരളത്തിനു പുറത്തും മികച്ച സ്വീകരണമാണ് ലഭിച്ചത്. ചിയേഴ്സ് എന്റർടൈൻമെന്റിന്റെ ബാനറിൽ ലക്ഷ്മി വാര്യരും ഗണേഷ് മേനോനും ചേർന്നാണ് ജയ ജയ ജയ ജയഹേ നിർമ്മിച്ചത്.
സൂപ്പർ ഡ്യുപ്പർ ഫിലിംസിന്റെ ബാനറിൽ അമൽ പോൾസൻ ആയിരുന്നു സഹ നിർമ്മാതാവ്. സൂപ്പർ ഹിറ്റായ ജാനേമൻ എന്ന സിനിമയും ചിയേർസ് എന്റർടൈൻമെന്റ് ആണ് നിർമ്മിച്ചത്. ജയ ജയ ജയ ജയഹേക്ക് ശേഷം പുതിയ ചിത്രവുമായി ചിയേഴ്സ് എന്റർടൈൻമെന്റ് പ്രേക്ഷകർക്ക് മുന്നിലെത്തുകയാണ്.
വിജയ് യേശുദാസിന്റെ വീട്ടിൽ വൻ കവർച്ച: സ്വർണ്ണാഭരണങ്ങളും വജ്രാഭരണങ്ങളും നഷ്ടപ്പെട്ടു
നവാഗതനായ നിതീഷ് സഹദേവ് ഒരുക്കുന്ന ‘ഫാലിമി’ എന്ന സിനിമയുടെ ടൈറ്റിൽ പോസ്റ്റർ ഇപ്പോൾ പുറത്ത് വന്നിരിക്കുകയാണ്. ജയ ജയ ജയ ജയഹേ യിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ബേസിൽ ജോസഫ് ‘ഫാലിമി’ യിലും പ്രധാന വേഷത്തിലെത്തുന്നു. അമൽ പോൾസനാണ് സഹ നിർമ്മാതാവ്. ആദ്യ ഷെഡ്യൂൾ ഷൂട്ട് പൂർത്തിയാക്കിയ ചിത്രം രണ്ടാം ഘട്ട ഷൂട്ടിങ്ങിലേക്ക് കടക്കാനൊരുങ്ങുകയാണ്.
‘ഇന്നത്തെ കാലത്ത് വെർജിനിറ്റി നഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല’: ജീവ
മഞ്ജു പിള്ള, ജഗദീഷ്, മീനാ രാജ്, സന്ദീപ് പ്രദീപ് എന്നിവരാണ് മറ്റു പ്രധാന വേഷങ്ങളിൽ അഭിനയിക്കുന്നത് . സംവിധായകൻ നിതീഷ് സഹദേവും സാഞ്ചോ ജോസഫും ചേർന്നാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ജോൺ പി എബ്രഹാം, റംഷി അഹ്മദ് എന്നിവരാണ് കോ പ്രൊഡ്യൂസേഴ്സ്, ഡിഒപി – ബബ്ലു അജു, എഡിറ്റർ – നിതിൻ രാജ് ആറോൾ, മ്യൂസിക് – അങ്കിത് മേനോൻ, പ്രൊഡക്ഷൻ കൺട്രോളർ – പ്രശാന്ത് നാരായണൻ,
മേക്ക് അപ് – സുധി സുരേന്ദ്രൻ, വസ്ത്രാലങ്കാരം – വിശാഖ് സനൽകുമാർ, സൗണ്ട് ഡിസൈൻ – ശ്രീജിത്ത് ശ്രീനിവാസൻ, സൗണ്ട് മിക്സിങ് – വിപിൻ നായർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ – അനൂപ് രാജ്, പ്രൊഡക്ഷൻ കോർഡിനേറ്റർ – ഐബിൻ തോമസ്, ത്രിൽസ് – പിസി സ്റ്റണ്ട്സ്, വാർത്താ പ്രചരണം – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, സ്റ്റിൽസ് – അമൽ സി സാധർ, ടൈറ്റിൽ – ശ്യാം സി ഷാജി, ഡിസൈൻ – യെല്ലോ ടൂത്ത്
Post Your Comments