CinemaGeneralMovie GossipsNEWS

‘ഇന്നത്തെ കാലത്ത് വെർജിനിറ്റി നഷ്ടപ്പെട്ട പെൺകുട്ടിയെ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന് പോലും പ്രസക്തിയില്ല’: ജീവ

'പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ട്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ ചിന്തിക്കാൻ സാധിക്കില്ല, വൃത്തി നിര്ബന്ധമാണ്': ജീവ പററഞ്ഞത്

jസോഷ്യൽ മീഡിയയിൽ വളരെയധികം ആരാധകരുള്ള ദമ്പതിമാർ ആണ് അപർണ്ണയും ജീവയും. അവതാരകർ എന്ന നിലയിൽ ശ്രദ്ധ നേടിയ ഇവരുടെ വീഡിയോകൾക്ക് നിരവധി ആരാധകരാണുള്ളത്. അടുത്തിടെ ഇരുവരും പിരിയുകയാണെന്ന തരത്തിൽ ചില വാർത്തകൾ പ്രചരിച്ചിരുന്നു. എന്നാൽ, തങ്ങൾ പിരിയുന്നില്ലെന്നും അങ്ങനെ ഉണ്ടെങ്കിൽ തന്നെ എല്ലാവരെയും അറിയിച്ചിട്ടേ പിരിയൂ എന്നും വ്യക്തമാക്കി ജീവയും അപർണ്ണയും രംഗത്തെത്തി. പിന്നാലെ ഇവരുടെ പഴയ വീഡിയോകളും സോഷ്യൽ മീഡിയകളിൽ ചർച്ചയായി.

സ്വന്തമായി ഒരു യൂട്യൂബ് ചാനൽ ഇവർക്കുണ്ടായിരുന്നു. വ്യത്യസ്തമായ പ്രേമേയങ്ങൾ ആണ് ഇവർ ഈ ഒരു ചാനലിലൂടെ ചെയ്തിരുന്നത്. ഈ ചാനൽ വഴി പുറത്തുവിട്ട ഒരു പഴയ വീഡിയോ ആണ് ആരാധകർ ചർച്ചയാക്കുന്നത്. പിരിയില്ലെന്ന് പുതിയ അഭിമുഖങ്ങളിൽ പറയുമ്പോൾ, ആരാധകർ അതിനുദാഹരണമാണ് ചൂണ്ടിക്കാട്ടുന്നത് എട്ട് മാസങ്ങൾക്ക് മുൻപ് ഇവർ ചെയ്ത ഒരു വീഡിയോ ആണ്. അതിൽ ഇവരുടെ അണ്ടർസ്റ്റാന്ഡിങ് വ്യക്തമായി കാണാമെന്നും, ഇവർ തമ്മിലുള്ള ബോണ്ട് രസകരമാണെന്നും കമന്റ് ചെയ്യുന്നവരുണ്ട്.

ജീവയോട് രസകരമായ ചില ചോദ്യങ്ങൾ ചോദിച്ച ഒരു വീഡിയോ ആണ് ആരാധകർ ഏറ്റെടുത്തത്. ഭർത്താവും ഭാര്യയും തമ്മിൽ സംസാരിക്കേണ്ട വിഷയങ്ങളെക്കുറിച്ച് ആണ് സംസാരിക്കുന്നത് എന്നും ഇവർ പറഞ്ഞിരുന്നു. ചില കാര്യങ്ങൾ ചോദിച്ചപ്പോൾ അതിന് ജീവ പറയുന്ന മറുപടികളാണ് ചർച്ചയാകുന്നത്. ഏതു വസ്ത്രം ഇട്ട ഒരു പെൺകുട്ടിയെ കാണുമ്പോൾ ആകർഷണീയമായി തോന്നുന്നത് എന്ന ചോദ്യത്തിന് രസകരമായ രീതിയിൽ ആയിരുന്നു ജീവ മറുപടി പറഞ്ഞത്. ഒരു സാരിയുടുത്ത ഒരു പെൺകുട്ടി വരുമ്പോൾ അവളുടെ ചില ഭാഗങ്ങൾ ഒക്കെ കാണുമ്പോൾ തനിക്ക് ചിലപ്പോൾ എന്തെങ്കിലും ഒക്കെ തോന്നിയേക്കാം. എന്നാൽ കണ്ടോട്ടെ എന്ന് കരുതിയാണ് ഒരു വേഷമണിഞ്ഞു പെൺകുട്ടി വരുന്നതെങ്കിൽ ഒന്നും തോന്നില്ല എന്നാണ് പറഞ്ഞത്.

ഇരുവർക്കുമിടയിൽ ഉള്ള ജീവിതത്തെക്കുറിച്ചും ഇവർ സംസാരിക്കുന്നുണ്ടായിരുന്നു. മേക്കപ്പ് ഇടുന്നത് ആണോ ഇടാതെ ഇരിക്കുന്നത് ആണോ പെൺകുട്ടികളിൽ ഇഷ്ടമെന്ന് ചോദിച്ചപ്പോൾ ഉറങ്ങി എഴുന്നേറ്റ് വരുന്ന പെൺകുട്ടിയുടെ മുഖം ആണ് യഥാർത്ഥ സൗന്ദര്യമുള്ള മുഖം എന്നും അത്തരത്തിൽ ഒരു പെൺകുട്ടിയുടെ മുഖം ആണ് തനിക്ക് ഏറ്റവും സൗന്ദര്യമുള്ളത് ആയി തോന്നുന്നത് എന്ന് ആയിരുന്നു ജീവ പറഞ്ഞത്. പരസ്പരം ബന്ധത്തിലേർപ്പെടുന്ന സമയത്ത് ട്രിം ചെയ്യാത്ത ശരീരഭാഗങ്ങൾ തനിക്ക് ചിന്തിക്കാൻ പോലും സാധിക്കില്ല എന്നാണ് ജീവ പറഞ്ഞത്. ബന്ധത്തിൽ വൃത്തി എന്നത് തനിക്ക് വളരെയധികം നിർബന്ധമാണെന്നും ജീവ പറയുന്നുണ്ടായിരുന്നു. ഒരു പെൺകുട്ടിയുടെ വെർജിനിറ്റി വിവാഹത്തിനുമുൻപ് നഷ്ടപ്പെട്ടു എന്ന് അറിഞ്ഞാൽ വിവാഹം കഴിക്കുമോ എന്ന ചോദ്യത്തിന്, ഇന്നത്തെ കാലത്ത് അങ്ങനെ ഒരു ചോദ്യത്തിൽ തന്നെ യാതൊരുവിധത്തിലുമുള്ള അർത്ഥമില്ല എന്നായിരുന്നു ജീവയുടെ മറുപടി.

മികച്ച കമന്റുകൾ ആണ് ഇവരുടെ വീഡിയോയ്ക്ക് താഴെ വരുന്നത്. കാര്യങ്ങൾ ഇത്രയും ഓപ്പണായി പറയാൻ ഇവർക്കിടയിൽ ഉള്ള സ്‌പേസ് തന്നെയാണ് ഇവരുടെ ജീവിതത്തിന്റെ വിജയരഹസ്യം എന്നാണ് ആരാധകർ ചൂണ്ടിക്കാട്ടുന്നത്.

shortlink

Related Articles

Post Your Comments


Back to top button