എന്നും വിവാദങ്ങളിൽ നിറഞ്ഞു നിന്ന താരമാണ് ഷൈന്‍ ടോം ചാക്കോ. താരത്തിന്റെ പല അഭിമുഖങ്ങളും വിവാദങ്ങളിലേക്കെത്തിയിട്ടുണ്ടെങ്കിലും നിലപാട് ഉറക്കെ വിളിച്ച് പറയാന്‍ അദ്ദേഹം മടികാണിക്കാറില്ല. തന്റെ പുതിയ സിനിമ കൊറോണ പേപ്പേഴ്സിന്റെ പ്രമോഷന് തിരക്കിലാണ് ഇപ്പോൾ താരം. സദാചാരം കൊണ്ടുനടക്കുന്നവരെ കുറിച്ച് ഷൈന്‍ പറഞ്ഞ ചില കാര്യങ്ങൾ സമൂഹ മാധ്യമങ്ങളിൽ ചർച്ചയാകുന്നു.
സദാചാരം എല്ലാവരുടെ ഉള്ളിലുമുണ്ടെന്നും നമ്മള് ചെയ്യാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോഴുള്ള പ്രശ്നമാണ് സദാചാരമായി വരുന്നതെന്നും ഷൈന്‍ ടോം ചാക്കോ പറയുന്നു.
read also: എന്റെ ധാംകിണക്ക ധില്ലം ഇങ്ങനെ ചെയ്തവരെ സമ്മതിച്ചു: വീഡിയോ പങ്കുവച്ച് എം.ജി ശ്രീകുമാര്‍
‘മൂടിന് തീപിടിച്ച് ഇരിക്കുമ്പോള്‍ വീണ്ടും വന്ന് സിഗരറ്റ് കൊണ്ടും പന്തം കൊണ്ടും കുത്തുന്നത് ശരിയല്ല. അപ്പോള്‍ പ്രതികരണം മാറും. സിനിമയില്‍ ഓരോരുത്തരുടെ ഡേറ്റ് കഷ്ടപ്പെട്ട് വാങ്ങുന്നതാണ്. അത് മറ്റൊരാള്‍ വരാത്തതിന്റെ പേരില്‍ നഷ്ടപ്പെട്ടാല്‍ പിന്നെ ഒരുപാട് നാള് കാത്തിരിക്കേണ്ടി വരും ആ സീനെടുക്കാന്. പനിയാണെങ്കിലും സെറ്റില്‍ പോയി ഇരിക്കാമല്ലോ. മേലനങ്ങി വലിയ അധ്വാനം ഇല്ലല്ലോ. അതുകൊണ്ടാണ് അസുഖം വന്നാലും റെസ്റ്റ് എടുക്കാതെ അഭിനയിക്കാന്‍ പോകുന്നത്. ബാക്കി കെയര്‍ സെറ്റില്‍ നിന്നും കിട്ടും’ ഷൈന്‍ ടോം ചാക്കോ പറഞ്ഞു.
നൂറ്റിയൊന്ന് ഡിഗ്രി പനിയും വെച്ച് മമ്മൂട്ടി ഷൂട്ടിനെത്തിയതിനെ കുറിച്ചും ഷൈന്‍ പങ്കുവച്ചു. ‘ഡാഡി കൂളിന്റെ സമയത്ത് സോങ് ഷൂട്ട് ചെയ്യുമ്പോള്‍ വെള്ളത്തില്‍ നിന്നും വരുന്ന സീന്‍ എടുക്കുമ്പോള്‍ മമ്മൂക്കയ്ക്ക് 101 ഡിഗ്രി പനിയുണ്ട്. അത് വെച്ചാണ് അദ്ദേഹം അഭിനയിച്ചത്. ഈ പ്രായത്തിലുള്ള നമ്മളാണ് പണിയെടുക്കേണ്ടത്. നമ്മള് ചെയ്യാത്തത് മറ്റുള്ളവര്‍ ചെയ്യുന്നത് കാണുമ്പോള്‍ വരുന്ന പ്രശ്നം അതാണ് സദാചാരം. ഇന്ന് ഈ കാലഘട്ടത്തില്‍ നിരോധിച്ചതെല്ലാം ഒരു സമയത്ത് ഇന്ന് അത് നിരോധിച്ചവര്‍ തന്നെ ഉപയോഗിച്ചിരുന്നതാണ്. സദാചാരം എല്ലാവരുടെ ഉള്ളിലുമുണ്ട്. പ്രണയിക്കുന്നതല്ല പ്രശ്നം. അത് എത്തിനോക്കി പറയുന്നവരാണ് പ്രശ്നം. പാമ്പ് ഇണചേരുന്നത് കാണുമ്പോള്‍ ആരും ശല്യപ്പെടുത്താന്‍ പോകില്ല. കാരണം പാമ്പിനെ പേടിയാണ് ആളുകള്‍ക്ക്’ ഷൈന്‍ കൂട്ടിച്ചേർത്തു.
Post Your Comments