ബോളിവുഡിൽ നിന്നെത്തി ഹോളിവുഡിൽ സജീവമായ താരമാണ് പ്രിയങ്ക ചോപ്ര. നിലവിൽ ഹോളിവുഡിൽ സജീവമായ താരം ബോളിവുഡിൽ വല്ലപ്പോഴുമാണ് ഇപ്പോൾ സിനിമകൾ ചെയ്യുന്നത്. എസ്എസ് രാജമൗലിയുടെ ഓസ്കാർ വിന്നർ ചിത്രമായ ആർആർആർ പോലുള്ള ഇന്ത്യൻ സിനിമകൾക്ക് താരം ഇപ്പോഴും പിന്തുണ നൽകുന്നുണ്ട്. ദക്ഷിണേന്ത്യൻ ചിത്രം എന്നതിന് പകരം അവതാരകനായ ജിമ്മി കിമ്മൽ ആർ ആർ ആറിനെ ബോളിവുഡ് എന്നാണ് ഓസ്കാർ വേദിയിൽ വിശേഷിപ്പിച്ചത്. ഇത് ഏറെ വിമർശനത്തിന് കാരണമായിരുന്നു. സമാനമായ ഒരു അബദ്ധമാണ് നടി പ്രിയങ്കയ്ക്കും ഇപ്പോൾ പറ്റിയിരിക്കുന്നത്.
‘Armchair Expert with Dax Shepard’ എന്ന പോഡ്കാസ്റ്റിൽ ആർ.ആർ.ആർ ഒരു ബോളിവുഡ് പടമാണെന്ന് പറഞ്ഞ അവതാരകനെ തിരുത്തിയ പ്രിയങ്കയ്ക്കും അമളി പറ്റി. ആർ.ആർ.ആർ ഒരു ബോളിവുഡ് സിനിമ അല്ലെന്നും അതൊരു തമിഴ് സിനിമ ആണെന്നുമായിരുന്നു പ്രിയങ്ക പറഞ്ഞത്. ഏതായാലും താരത്തിന്റെ വാക്കുകൾക്ക് സമ്മിശ്ര പ്രതികരണമാണുള്ളത്. ഇപ്പോഴത്തെ സൗത്ത് മൂവീസ് എല്ലാം മിക്ക ഭാഷകളിലും ടബ്ബ്ഡ് അല്ലെങ്കിൽ ഷൂട്ട് ചെയ്യുമ്പോൾ ഒറിജിനൽ ഇതായിരുന്നു എന്ന ഒരു ഡൌട്ട് ഉണ്ടായിപോകുന്നത് കൊണ്ടാകും പ്രിയങ്കയ്ക്കും ഇത്തരമൊരു അബദ്ധം പറ്റിയതെന്ന് ചൂണ്ടിക്കാട്ടുന്നവരുണ്ട്.
ഓസ്കാർ വേദിയിൽ വെച്ച് അവതാരകനായ ജിമ്മി കിമ്മൽ ആർ ആർ ആറിനെ ബോളിവുഡ് സിനിമയെന്ന് വിശേഷിപ്പിച്ചപ്പോൾ ‘ആര്‍ആര്‍ആര്‍ ഒരു ദക്ഷിണേന്ത്യന്‍ ചിത്രമാണ്, ഒരു തെലുങ്ക് ചിത്രം, ടോളിവുഡ്. ചില ഓസ്കറുകൾ പറയുന്നത് പോലെ ബോളിവുഡ് അല്ല,’ എന്നായിരുന്നു എഴുത്തുകാരിയായ പ്രീതി ചിബ്ബർ ട്വീറ്റ് ചെയ്തത്. ‘രാജമൗലി പോലും തെലുങ്ക് സിനിമയാണ് ആർ ആർ ആർ എന്ന് എടുത്തു പറഞ്ഞിട്ടുണ്ട്. എന്നാലും ഹോളിവുഡുകാർക്ക് അത് ബോളിവുഡ് പാട്ടോ സിനിമയോ ആണ്’ എന്നാണ് മറ്റൊരു ട്വീറ്റ്. ഇതിനിടെയാണ് പ്രിയങ്കയുടെ പ്രസ്താവന.
Post Your Comments