Latest News

‘മേതില്‍ ദേവികയുടെ കുട്ടിയുടെ പിതൃത്വം എന്റെ മേൽ കെട്ടിവെക്കരുത്’: താക്കീതുമായി നിർമ്മാതാവ് രാജീവ് ഗോവിന്ദൻ

മുകേഷും മേതില്‍ ദേവികയും വിവാഹമോചിതരാകുന്നുവെന്ന വാര്‍ത്തയ്ക്കു പിന്നാലെ തനിക്ക് നേരെ സൈബറാക്രമണം രൂക്ഷമാണെന്ന് നിര്‍മ്മാതാവ് രാജീവ് ഗോവിന്ദൻ. മേതിൽ ദേവികയുടെ കുട്ടിയുടെ അച്ഛൻ താനാണെന്നാണ് ചില ഓൺലൈൻ മാധ്യമങ്ങൾ കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു . പേരിലെ സാദൃശ്യമാണ് രാജീവ് ഗോവിന്ദന് വിനയായത്. സച്ചി-പൃഥ്വി കൂട്ടുകെട്ടില്‍ റിലീസ് ചെയ്ത ‘അനാര്‍ക്കലി’ യുടെ നിര്‍മ്മാതാവ് കൂടിയാണ് രാജീവ് ഗോവിന്ദന്‍.

അദ്ദേഹത്തിന്റെ വീഡിയോയുടെ പൂർണ്ണ രൂപം:

ആ രാജീവ് നായര്‍ ഞാനല്ല

ഇപ്പോല്‍ എനിക്ക് സോഷ്യല്‍മീഡിയ അക്കൗണ്ട് തുറക്കാന്‍ കഴിയാത്ത അവസ്ഥയാണ് . മേതില്‍ ദേവിക ആദ്യ വിവാഹം ചെയ്യുന്നത് രാജീവ് നായര്‍ എന്ന വ്യക്തിയെയാണ്. 2002ല്‍ വിവാഹിതരായ ഇവര്‍ 2004ല്‍ വേര്‍പിരിഞ്ഞു. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭര്‍ത്താവായിരുന്ന രാജീവ് നായര്‍ ഞാനല്ല. എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്‍റെ കവിതകളെയും മേതില്‍ ദേവികയ്ക്ക് ചാര്‍ത്തി നല്‍കി. ഭാവനാസമ്പന്നമായ കഥകള്‍ ചമച്ചു. എന്ത് മാധ്യമ പ്രവര്‍ത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കാന്‍ തന്നെയാണ് തീരുമാനം.’

‘ആ രാജീവ് നായര്‍ ഞാനല്ല.മേതില്‍ ദേവികയുടെ മുന്‍ ഭര്‍ത്താവ് രാജീവ് നായര്‍ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ഒരു ഓണ്‍ലൈന്‍ മാധ്യമം ഈ വാര്‍ത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം.

ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാന്‍ എന്‍റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതില്‍ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്‍റെ പിതൃത്വവും എന്‍റെ ചുമലില്‍ ചാര്‍ത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭര്‍ത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല. ലോകത്തെ എല്ലാ ‘രാജീവ്’ മാരും ഒന്നല്ല.- ഇതാണ് രാജീവ് ഗോവിന്ദന്‍റെ പോസ്റ്റ്.

നല്ലൊരു ഗാനരചയിതാവും കൂടിയാണ് രാജീവ് ഗോവിന്ദ്. ട്രിവാന്‍ഡ്രം ലോഡ്ജിലെ കണ്ണിന്നുള്ളില്‍ നീ കണ്‍മണി, ഓര്‍ഡിനറിയിലെ സുന്‍ സുന്‍ സുന്ദരിത്തുമ്പി, അനാര്‍ക്കലിയിലെ ഈ തണുത്ത മണ്‍ചുരങ്ങളിതുവഴി, വാനം ചായും, സാഹിബാ..സാഹിബാ…എന്നീ ഗാനങ്ങള്‍ എഴുതിയത് രാജീവ് ഗോവിന്ദാണ്. സിനിമയോടും പാട്ടെഴുത്തിനോടുമുള്ള വല്ലാത്ത ഇഷ്ടമാണ് രാജീവ് ഗോവിന്ദിനെ സിനിമാ നിര്‍മ്മാതാവാക്കിയത്. അദ്ദേഹം നിര്‍മ്മിച്ച ഓര്‍ഡിനറി, അനാര്‍ക്കലി എന്നീ സിനിമകള്‍ സാമ്പത്തിക വിജയമായിരുന്നു.

shortlink

Related Articles

Post Your Comments


Back to top button