GeneralLatest NewsNEWSTollywoodWOODs

‘അണ്ണാ ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്’: പ്രഭാസിനോട് ആരാധകർ

രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗ് ആണ് വേഷമിടുന്നത്

പ്രഭാസ് നായകനാകുന്ന ആദിപുരുഷ് നിരവധി വിമർശനങ്ങൾ കേട്ട് ഒരു ചിത്രമാണ്. ചിത്രത്തിന്റെ ടീസര്‍ കാര്‍ട്ടൂണ്‍ നെറ്റ്‌വര്‍ക്കിലെ ആനിമേഷന്‍ വീഡിയോയാണെന്ന തരത്തിൽ നിരവധി ട്രോളുകൾ വന്നിരുന്നു. ചിത്രത്തിന്റെ പുതിയ പോസ്റ്ററാണിപ്പോള്‍ ചര്‍ച്ചകളില്‍ നിറയുന്നത്.

read also: പ്രണയിക്കുന്നതല്ല പ്രശ്നം, അത് എത്തിനോക്കി പറയുന്നവരാണ് പ്രശ്നം: ഷൈന്‍ ടോം ചാക്കോ

രാമനവമിയുടെ ഭാഗമായി രാമ-ലക്ഷ്മണനെയും സീതയെയും വണങ്ങുന്ന ഹനുമാന്റെ ചിത്രമുള്ള പോസ്റ്റര്‍ ആണ് സംവിധായകൻ ഓം റൗട്ട് പങ്കുവച്ചിരിക്കുന്നത്. ചിത്രത്തില്‍ രാമനായി പ്രഭാസ് എത്തുമ്പോള്‍ ലക്ഷ്മണനായി സണ്ണി സിംഗ് ആണ് വേഷമിടുന്നത്. ഈ പോസ്റ്ററിന് എതിരെയും വിമര്‍ശനങ്ങൾ ഉയരുകയാണ്.

‘പ്രഭാസ് അണ്ണാ ഈ പ്രോജക്ട് ഉപേക്ഷിക്കുന്നതാണ് നല്ലത്’ എന്നാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകന്റെ കമന്റ്. ‘നീണ്ട മുടിയുള്ള ഈ ലുക്ക് അല്ല, പ്രഭാസിന്റെ ബാഹുബലി ലുക്ക് ശ്രീരാമാനായി സങ്കല്‍പ്പിച്ച് നോക്കൂ, അത് ഗംഭീരമാകും’ എന്നും ചിലർ പറയുന്നു. ‘പോസ്റ്റര്‍ ഒട്ടും പ്രതീക്ഷ നല്‍കുന്നതല്ല’, ‘ഞങ്ങളുടെ വിശ്വസത്തെ തകര്‍ക്കാന്‍ ശ്രമിക്കുന്നത് അനുവദിക്കില്ല, സിനിമ ബാന്‍ ചെയ്യണം’ എന്നിങ്ങനെയുള്ള കമന്റുകൾ ചിത്രത്തിന് ലഭിക്കുന്നുണ്ട്.

shortlink

Related Articles

Post Your Comments


Back to top button