ഓസ്‌കര്‍, ഗോള്‍ഡന്‍ ഗ്ലോബ് നേട്ടം സ്വന്തമാക്കിയ ‘ആര്‍ആര്‍ആര്‍’ ചിത്രത്തിലെ ‘നാട്ടു നാട്ടു’ ഗാനം രാജ്യത്തിന് അഭിമാനായി മാറിയിരുന്നു. ആഗോള തലത്തില്‍ ഹിറ്റായി മാറിയ ഗാനമാണ് നാട്ടു നാട്ടു. ചിത്രത്തിലെ ഡാന്‍സ് സ്‌റ്റെപ്പുകളും ഏറെ ശ്രദ്ധ നേടിയിരുന്നു.
ഇന്ത്യന്‍ ഫോക്ക് സ്‌റ്റൈലില്‍ കൊറിയോഗ്രാഫ് ചെയ്ത ഗാനത്തിന്റെ ഒരുപാട് രസകരമായ എഡിറ്റുകളും സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. മോഹൻലാലിന്റേയും മമ്മൂട്ടിയുടേയും ഒരു ഡാൻസിനും നാട്ടു നാട്ടു എഡിറ്റ് ചെയ്തു കയറ്റിയിരുന്നു. അതേസമയം, മോഹന്‍ലാലിന്റെ ഹിറ്റ് ചിത്രം ‘നരസിംഹ’ത്തിലെ ‘ധാംകിണക്ക ധില്ലം ധില്ലം’ എന്ന ഗാനത്തിന്റെ പശ്ചാത്തലത്തില്‍ എഡിറ്റ് ചെയ്തിരിക്കുന്ന നാട്ടു നാട്ടുവിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറലാകുന്നത്.
ഈ എഡിറ്റ് പങ്കുവച്ച് ധാംകിണക്ക ധില്ലം ഗാനം ആലപിച്ച ഗായകന്‍ എം.ജി ശ്രീകുമാറും രംഗത്തെത്തി. ‘ഓസ്‌കറിന്റെ നിറവില്‍ ധാംകിണക്ക ധില്ലം പാട്ടും. എഡിറ്റ് ചെയ്തവരെ സമ്മതിച്ചു’ എന്ന ക്യാപ്ഷനോടെയാണ് എം.ജി ശ്രീകുമാര്‍ വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഈ ഗാനത്തിലൂടെ മലയാള സിനിമയ്ക്ക് ഒരു ഓസ്‌കര്‍ ലഭിക്കുമായിരുന്നു, അടിപൊളി എഡിറ്റ് എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിക്കുന്നത്.
വീഡിയോ കാണാം:
Post Your Comments