കുടുംബ പ്രേക്ഷകരുടെ പ്രിയതാരമാണ് ജിഷിനും വരദയും. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ പോസ്റ്റുകളെക്കാൾ ശ്രദ്ധ നേടാറുണ്ട്. ഇപ്പോഴിതാ, മൈല്‍സ്റ്റോണ്‍ മേക്കേഴ്സിന് നല്കിയ അഭിമുഖത്തില്‍ സീരിയൽ പ്രേക്ഷകരെക്കുറിച്ച് പങ്കുവച്ച വാക്കുകൾ ശ്രദ്ധനേടുന്നു.
READ ALSO: അര്ജുന് അശോകന്, നായകനാകുന്ന ‘ഖജുരാഹോ ഡ്രീംസ്’: ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി
‘സീരിയല്‍ കാണുമ്പോള്‍ തന്റെ കഥാപാത്രത്തെ കുറിച്ച് കുറ്റം പറയുന്ന വീഡിയോ എല്ലാം എടുത്ത് അയച്ച് തരുന്നവരുണ്ട്. അവന് അങ്ങനെ ചെയ്യുന്നവനാ, ഇങ്ങനെ ചെയ്യുന്നവനാ, അവന്റെ സ്വഭാവം നന്നല്ല എന്നൊക്കെയാ ഇവർ അതിൽ പറയുന്നത്. സീരിയലില്‍ ഞാന്‍ വേറെ വിവാഹം ചെയ്യുന്നത് കണ്ട്, അവന് വരദയെ ഉപേക്ഷിച്ച് ഇവളെ കെട്ടിയോ എന്ന് ചോദിച്ച ഒരു ഉമ്മയുണ്ട്. അവര്‍ക്കൊക്കെ അത്രയ്ക്കും ക്ലോസ് ആണ് സീരിയല്‍’ – നടൻ പറയുന്നു.
തനിക്ക് ശത്രുക്കള്‍ ഒരുപാടുണ്ടെന്നും താരം പറയുന്നു. എന്തും മുഖത്ത് നോക്കി വെട്ടിത്തുറന്ന് പറയുന്ന ശീലമാണ്. അത് കാരണം ഒരുപാട് ശത്രുക്കളെ സമ്പാദിക്കാന്‍ കഴിഞ്ഞുവെന്നാണ് ജിഷിന് പറയുന്നത്.
Post Your Comments