ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയാണ് ജുനൈസ്. ഷോയിൽ ജീവിതാനുഭവങ്ങള്‍ പ്രേക്ഷകരുമായി പങ്കുവയ്ക്കാനുള്ള ‘എന്‍റെ കഥ’ എന്ന സെഗ്മെന്റിൽ ജുനൈസ് തുറന്നു പറഞ്ഞതഗ് ആരെയും വേദനിപ്പിക്കുന്ന ജീവിതാനുഭവമായിരുന്നു.
താരത്തിന്റെ വാക്കുകൾ ഇങ്ങനെ,
‘തനിക്ക് ആറുമാസം ഉള്ളപ്പോള്‍ എന്‍റെ ഉമ്മ മരിച്ചു. ഉമ്മയെ എന്‍റെ ഉപ്പ കൊല്ലുകയായിരുന്നു. ഗാര്‍ഹിക പീഢനത്തിന്‍റെ ഇരയായിരുന്നു എന്‍റെ ഉമ്മ. വളരെ ചെറുപ്പത്തിലാണ് അമ്മ കൊല്ലപ്പെട്ടത്. ഉമ്മ സാധുവായിരുന്നു. ഉപ്പ ഗള്‍ഫിലായിരുന്നു. ഞങ്ങള്‍ അഞ്ചുമക്കള്‍ ഉണ്ടായിരുന്നു. ഏറ്റവും ഇളയ ആളായിരുന്നു ഞാന്‍. എന്‍റെ ഉപ്പയും ഉമ്മയും ഒന്നിച്ച് നന്നായി പോകുന്നു എന്നാണ് എല്ലാവരും കരുതിയത്. എന്നാല്‍ അത് അങ്ങനെയായിരുന്നില്ല. ഒടുവില്‍ ഉമ്മയെ നഷ്ടമായി.
READ ALSO: പ്രണയിക്കുന്നതല്ല പ്രശ്നം, അത് എത്തിനോക്കി പറയുന്നവരാണ് പ്രശ്നം: ഷൈന്‍ ടോം ചാക്കോ
ഞാന്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്പോഴാണ് ഉമ്മയില്ലെന്ന് അറിഞ്ഞത്. ഉമ്മയുടെ സഹോദരനാണ് എന്നെ വളര്‍ത്തിയത്. ഒരു വിവേചനവും കാണിക്കാതെ അവര്‍ എന്നെ വളര്‍ത്തി. എന്‍റെ ചേട്ടന്‍ സാമ്പത്തികമായി നന്നായപ്പോള്‍ ഞാന്‍ ഡിഗ്രിവരെ അദ്ദേഹത്തിന്‍റെ കൂടെയായിരുന്നു. പിന്നീട് ബെംഗളൂരുവിലേക്ക് പോയി ഒരു എംഎന്‍സില്‍ ജോലിക്ക് കയറി. അവിടെ നിന്നും വളര്‍ന്ന് ഇന്ന് ഈ വേദിവരെ എത്തി.
ഞാന്‍ ഇന്നും കരുതുന്നു എന്‍റെ ഉമ്മ സാമ്പത്തികമായി സ്വതന്ത്ര്യയായിരുന്നെങ്കില്‍ ഒരിക്കലും അവര്‍ക്ക് കൊല്ലപ്പെടേണ്ടി വരില്ലായിരുന്നു. ഒത്തുപോകാത്ത ദാമ്പത്യത്തില്‍ നിന്നും പുറത്തുവന്ന് ഞങ്ങളെ നോക്കുമായിരുന്നു. നിങ്ങളുടെ മക്കള്‍ ഇത്തരം ബന്ധങ്ങളിലാണെങ്കില്‍ അവര്‍ അതില്‍ നിന്നും പുറത്തുവരുന്നതിനെ തടയരുത് എന്നാണ് മാതാപിതാക്കളോട് എനിക്ക് പറയാനുള്ളത്. വിവാഹ മോചനം ഒന്നിന്‍റെയും അവസാനം അല്ല അത് പുതിയ തുടക്കമാണ്. അവരെ ഇമോഷണല്‍ ബ്ലാക്ക് മെയില്‍ ചെയ്ത് ഇത്തരം ബന്ധങ്ങള്‍ക്ക് നിര്‍ബന്ധിക്കരുത്. ഇത് പറയുമ്പോള്‍ കരയാതെ ഇമോഷണല്‍ ആകാതെ പറയണം എന്നാണ് കരുതിയത്.’
Post Your Comments