CinemaTV Shows

വിഷ്ണുവേട്ടനും മിഥുനേട്ടനും നല്ല ബോഡി ഉണ്ടെങ്കിലും ആ ഒരു ഇത് തോന്നിയത് റിനോഷേട്ടനിൽ: വീണ്ടും ഇഷ്ടം പറഞ്ഞ് ഏയ്ഞ്ചലിൻ

ബിഗ് ബോസ്സിന്റെ പുതിയ സീസണിലും ലവ് ട്രാക്ക് കൊണ്ടുപോകാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ട്. അത്തരമൊരു ശ്രമത്തിനുള്ള തയ്യാറെടുപ്പിലാണോ യുവനടിയായ ഏയ്ഞ്ചലിൻ മരിയ എന്നാണ് ബിഗ് ബോസ് ആരാധകർ ചോദിക്കുന്നത്. കാരണം മറ്റൊന്നുമല്ല, വീട്ടിനുള്ളിലേക്ക് കയറുന്നതിന് മുന്നേ തനിക്ക് പുറത്തൊരു കാമുകൻ ഉണ്ടെന്ന വിവരം താരം തുറന്നു പറഞ്ഞിരുന്നു. എന്നാൽ, വീടിനകത്ത് കയറിയ രണ്ടാം ദിവസം തന്നെ സഹമത്സരാർത്ഥിയായ അനിയൻ മിഥുനോട് ക്രഷ് ഉണ്ടെന്ന് നടി വെളിപ്പെടുത്തി. ബിഗ് ബോസിനകത്തുള്ളവരും പുറത്തുള്ളവരും ഇത് ചർച്ചയാക്കുകയും ചെയ്തിരുന്നു.

പുതിയ എപ്പിസോഡ് പുറത്തുവരുമ്പോൾ നടിയുടെ പുതിയ ‘ക്രഷ്’ ആരാണെന്ന വിവരവും ബിഗ് ബോസ് പ്രേക്ഷകർക്ക് മനസിലാകുന്നുണ്ട്. റിനോഷിനോടാണ് ഏയ്ഞ്ചലിൻ ഇഷ്ടം പറഞ്ഞിരിക്കുന്നത്. രാത്രിയിൽ മനീഷ, സാഗർ സൂര്യ, എന്നിവർക്കൊപ്പം പാട്ടും മറ്റും പാടിയിരിക്കെ അതിനിടയിലാണ് ഏയ്ഞ്ചലിൻ റിനോഷിനെ ഇഷമാണെന്ന് പറഞ്ഞത്. റിനോഷിനെ നോക്കിയിരിക്കാറുണ്ടെന്നും കമ്മിറ്റഡ് ആയിരുന്നില്ലെങ്കിൽ പ്രപ്പോസ് ചെയ്തേനെ എന്നുമാണ് ഏയ്ഞ്ചലിൻ പറഞ്ഞത്.

‘ഞാൻ കാര്യമായിട്ട് പറയുകയാണ്. ഓപ്പൺ മൈൻഡഡ്‌ ആയി സംസാരിക്കുകയാണ്. ഞാൻ ഇടക്കിടക്ക് റിനോഷേട്ടനെ നോക്കിക്കൊണ്ട് ഇരിക്കും. ഭയങ്കര രസമാണ് കാണാൻ. ഞാൻ ഇടക്കൊക്കെ വെറുതെ നോക്കിക്കൊണ്ട് ഇരിക്കും. ഇത്രയും ഭംഗി, കണ്ണെടുക്കാൻ തോന്നുന്നില്ല എനിക്ക്. വിഷ്ണുവേട്ടനും മിഥുനേട്ടനും ഒക്കെ നല്ല ബോഡി ഉണ്ടെങ്കിലും ആ ഒരു ഇത് എനിക്ക് തോന്നിയത് റിനോഷേട്ടനിലാണ്. എന്റെ ചെക്കൻ കേൾക്കുമോ എന്തോ, ഞാൻ കമ്മിറ്റഡ് അല്ലായിരുന്നെങ്കിൽ തീർച്ചയായും പ്രൊപ്പോസ് ചെയ്തേനെ. എനിക്ക് ആരും ഇല്ലാതെ നടക്കുക ആയിരുന്നെങ്കിൽ എന്തായാലും പ്രപ്പോസ് ചെയ്തേനെ. എന്തോ എനിക്കൊരു കണക്ഷൻ കിട്ടുന്നുണ്ട് ആളായിട്ട്’, എന്നായിരുന്നു ഏയ്ഞ്ചലിൻ പറഞ്ഞത്.

shortlink

Related Articles

Post Your Comments


Back to top button