CinemaComing SoonEast Coast Special

‘പൾസ് കിട്ടാത്ത അവസ്ഥയായി, ഒൻപത് മാസം മുറിയ്ക്കുള്ളിൽ അടച്ചുപൂട്ടിയിരുന്നു, കൈ പാരലൈസ്ഡ് ആയിപ്പോയി’: അനുശ്രീ

മലയാള സിനിമയിലെ യുവനടിമാരിൽ ഒരാളാണ് അനുശ്രീ. നാടൻ കഥാപാത്രങ്ങളും മോഡേൺ കഥാപാത്രങ്ങളും ഒരുപോലെ ചേരുന്ന ആളാണ് അനുശ്രീ. ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന ‘കള്ളനും ഭഗവതിയും’ എന്ന ചിത്രമാണ് അനുശ്രീയുടേതായി റിലീസ് ചെയ്യാൻ കാത്തിരിക്കുന്ന പടം. വിഷ്ണു ഉണ്ണികൃഷ്ണൻ നായകനാകുന്ന ചിത്രം നാളെയാണ് റിലീസ് ആവുക. സിനിമയുടെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഒരു ചാനലിന് നൽകിയ അഭിമുഖത്തിൽ അനുശ്രീ നടത്തിയ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയകളിൽ ഇപ്പോൾ ചർച്ചയാകുന്നത്.

ആ​ഗ്രഹിച്ച് മോഹിച്ച് സിനിമയിലേക്ക് വന്ന അനുശ്രീക്ക് ഒരു ഘട്ടം എത്തിയപ്പോൾ അഭിനയം തന്നെ നിർത്തണമെന്ന അവസ്ഥ വന്നിരുന്നു. പെട്ടന്ന് ശരീരത്തിൽ വന്ന ചില മാറ്റങ്ങൾ കാരണം ഒമ്പത് മാസം താൻ ഒരു മുറിക്കുള്ളിൽ തന്നെ ഒതുങ്ങി ജീവിച്ചിരുന്നുവെന്നും മാനസികമായി ഏറെ വെല്ലുവിളികൾ നിറഞ്ഞ സമയമായിരുന്നു അതെന്നും അനുശ്രീ തുറന്നു പറയുന്നു. ഇതാദ്യമായിട്ടാണ് താരം തന്റെ ശാരീരിക അവസ്ഥയെ കുറിച്ച് തുറന്ന് പറയുന്നത്. ശാരീരിക അസ്വാസ്ഥ്യം മൂലം തനിക്ക് മാസങ്ങളോളം മുറിയിൽ അടച്ചിരിക്കേണ്ടി വന്നെന്നാണ് താരം വികാരധീനയായി പങ്കുവച്ചത്.

‘ഒരു ദിവസം പെട്ടന്ന് നടന്നപ്പോൾ എന്റെ ഒരു കൈയ്യിൽ ബാലൻസ് ഇല്ലാത്ത പോലെ തോന്നി. ഉടനെ ഹോസ്പിറ്റലിൽ കൊണ്ടുപോയി എക്‌സറെ എടുത്തു പലവിധ പരിശോധനകൾ നടത്തി. ഒരു എല്ല് വളർന്ന് വരുന്നതായിരുന്നു പ്രശ്‌നം. അതിൽ നെർവൊക്കെ കയറി ചുറ്റി കംപ്രസ്ഡായി കുറച്ച് മോശമായ അവസ്ഥയിലായിരുന്നു. കൈയ്യിൽ പൾസ് കിട്ടാത്ത അവസ്ഥ വരെ വന്നിരുന്നു. അങ്ങനെ പെട്ടന്ന് സർജറി നടത്തി. പിന്നെ ഒമ്പത് മാസത്തോളം റെസ്റ്റിലായിരുന്നു. കൈ പാരലൈസ്ഡ് ആയിപ്പോയി. അങ്ങനെ ഇനി സിനിമയൊന്നും ചെയ്യാൻ പറ്റില്ലെന്ന് വിചാരിച്ചിരുന്നു. ഒമ്പത് മാസം ഒരു മുറിയിൽ അടച്ചുപൂട്ടിയിരുന്ന അവസ്ഥയായി’, അനുശ്രീ പറയുന്നു.

shortlink

Related Articles

Post Your Comments


Back to top button