GeneralLatest NewsMovie GossipsNEWS

രഞ്ജി പണിക്കർക്ക് മലയാള സിനിമയിൽ വിലക്ക്, കാരണമിത്

കൊച്ചി: നടനും തിരക്കഥാകൃത്തും സംവിധായകനുമായ രഞ്ജി പണിക്കര്‍ക്ക് മലയാള സിനിമയിൽ വിലക്ക്. തീയേറ്റര്‍ ഉടമകളുടെ സംഘടനയായ ഫിയോക്ക് ആണ് താരത്തെ വിലക്കിയത്. രഞ്ജി പണിക്കര്‍ക്ക് കൂടി പങ്കാളിത്തമുള്ള വിതരണക്കമ്പനി കുടിശിക തീയേറ്റര്‍ ഉടമകള്‍ക്ക് നല്‍കാനുണ്ടെന്നാണ് ഫിയോക്ക് നൽകുന്ന വിശദീകരണം.

കുടിശിക തീര്‍ത്ത ശേഷം മാത്രമേ രഞ്ജി പണിക്കരുടെ സിനിമകളുമായി സഹകരിക്കൂ എന്ന നിലപാടിലാണ് തീയേറ്റർ ഉടമകള്‍. കുടിശിക നൽകാത്ത പക്ഷം താരവുമായി ബന്ധപ്പെട്ട ഒരു സിനിമകൾക്കും സഹകരിക്കില്ലെന്നും തീയേറ്റർ ഉടമകൾ വ്യക്തമാക്കി. ഇതോടെയാണ് വിലക്ക്. സംഭവത്തിൽ താരം പ്രതികരിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button