അയാളുടെ ശല്യം സഹിക്കാതെ അമ്മ വീട്ടിലേക്ക് പോയി, വെളിപ്പെടുത്തൽ ബിഗ് ബോസിൽ ടെലികാസ്റ്റ് ചെയ്യരുതെന്ന് അയ്ഞ്ചലിന്‍ മരിയ

ജീവിതത്തില്‍ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട്

ബിഗ്ബോസ് മലയാളം അഞ്ചാം സീസണിലെ മത്സരാര്‍ത്ഥിയാണ് അയ്ഞ്ചലിന്‍ മരിയ. ചെറുപ്പത്തില്‍ കുടുംബത്തില്‍ നിന്നും സമൂഹത്തില്‍ നിന്നും നേരിട്ട ചൂഷണങ്ങൾ ഷോയിൽ അയ്ഞ്ചലിന്‍ തുറന്ന് പറഞ്ഞത് ശ്രദ്ധ നേടുന്നു.

READ ALSO: അമ്മാവന്മാരെ കഷണങ്ങളാക്കി കോഴിക്കൂട്ടില്‍ ഇട്ടു, മുസ്ലീം മതം സ്വീകരിച്ച്‌ അമ്മായി: തുറന്ന് പറഞ്ഞ് വിക്രമന്‍ നായര്‍

താരത്തിന്റെ വാക്കുകൾ ഇങ്ങനെ,

എന്‍റെ ഓര്‍മ്മവച്ചത് മുതല്‍ എന്‍റെ അപ്പനും അമ്മയും തമ്മില്‍ വഴക്കാണ്. അച്ഛന്‍ ഖത്തറിലായിരുന്നു. അപ്പന്‍ ചിലവിനൊന്നും തരില്ല. അയാള്‍ മദ്യപാനം ആയിരുന്നു. അയാളുടെ ശല്യം സഹിക്കാതെ ഞാന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ അമ്മ അമ്മയുടെ വീട്ടിലേക്ക് വന്നു. അവിടെയും അയാള്‍ പ്രശ്നം ആയിരുന്നു. ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ പള്ളിയില്‍ കണ്ട ഒരു ചേട്ടനുമായി ഞാന്‍ ഇഷ്ടത്തിലായി. അയാള്‍ക്ക് കുറേ കുഴപ്പങ്ങള്‍ ഉണ്ടായിരുന്നു. അതിന്‍റെ പേരില്‍ എല്ലാവരും എന്നെ കുറ്റം പറഞ്ഞു. അന്നത്തെ എന്‍റെ മാനസിക പ്രശ്നങ്ങള്‍ തരണം ചെയ്യാന്‍ ഡോക്ടറെ കാണാന്‍ പോയാല്‍ പോലും അത് മോശമായാണ് സമൂഹം കണ്ടത്.

പിന്നീട് ഞാന്‍ എട്ടാം ക്ലാസില്‍ ആയപ്പോള്‍ അമ്മയും ഞാനും തൃശ്ശൂരിലേക്ക് താമസം മാറി. എനിക്ക് ജീവിതത്തില്‍ പല പീഡനങ്ങളും ഉണ്ടായിട്ടുണ്ട് അതെല്ലാം ഞാന്‍ തുറന്നു പറഞ്ഞാല്‍ ഇത് കഴിയുമ്പോ പലരും ജയിലില്‍ ആകും. എന്നാല്‍ അത് സംഭവിക്കരുത്. അവര്‍ ജയിലില്‍ പോയി ഉണ്ട തിന്ന് ജീവിക്കരുത്. അവര്‍ പുറത്തിട്ട് തീരണം. അനുഭവിക്കണം.’

ഇത്തരം വെളിപ്പെടുത്തൽ നടത്തിയ താരം ബിഗ് ബോസിൽ ഇത് ടെലികാസ്റ്റ് ചെയ്യരുതെന്നും ആവശ്യപ്പെട്ടു. രാത്രി ലൈറ്റുകള്‍ ഓഫാക്കിയപ്പോള്‍ താന്‍ എന്നെ പീഡിപ്പിച്ചെന്ന് പറഞ്ഞത് ശാരീരികമല്ലെന്നും, അത് മാനസികമാണെന്നും. തീര്‍ത്ത് കളയും എന്ന് പറഞ്ഞത് കൊല്ലാന്‍ പറഞ്ഞതല്ലെന്നും എന്നുമാണ് അയ്ഞ്ചലിന്‍ മരിയ ഒരു ക്യാമറയ്ക്ക് മുന്നില്‍ വന്ന് മറ്റ് അംഗങ്ങള്‍ ആരും കേള്‍ക്കാതെ പറഞ്ഞത്. തനിക്ക് ഗ്രാമര്‍ മിസ്റ്റേക്ക് പറ്റിയതാണെന്ന് പറഞ്ഞ ഇവര്‍ അത് ടെലികാസ്റ്റ് ചെയ്യരുതെന്നും കൂട്ടിച്ചേർത്തു.

Share
Leave a Comment