നടൻ ബാലയുടെ ആരോഗ്യനില മെച്ചപ്പെട്ട് വരികയാണ്. കരൾ രോഗത്തെ തുടർന്ന് ഏകദേശം ഒരു മാസത്തോളമായി ബാല ചികിത്സയിലാണ്. കൊച്ചിയിലെ അമൃത ആശുപത്രിയിലാണ് ബാല കഴിയുന്നത്. ചികിത്സയില്‍ കഴിയുന്ന ബാല തന്റെ ആരോഗ്യം വീണ്ടെടുത്ത് കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത താന്‍ ആരോഗ്യത്തോടെ എത്തുകയാണ് എന്ന് അറിയിക്കുകയാണ് ബാല. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വീഡിയോയിലൂടെയാണ് ബാല ഇത് അറിയിക്കുന്നത്.
വെഡ്ഡിങ് ആനിവേഴ്സറിയില്‍ ഭാര്യ എലിസബത്തിന് ഒപ്പം കേക്ക് മുറിക്കുന്ന വീഡിയോ പങ്കുവച്ചാണ് ബാല എത്തിയിരിക്കുന്നത്. ‘എലിസബത്തിന്റെ സ്നേഹം കൊണ്ട് ഒന്നരമാസങ്ങള്‍ക്ക് ശേഷം തിരികേ എത്തുന്നു’വെന്നാണ് ബാല വീഡിയോ പങ്കുവച്ച് കുറിക്കുന്നത്. വീഡിയോയില്‍ ബാലയുടെ രൂപം കണ്ട് ആരാധകർ സങ്കടത്തിലാണ്. രോഗം തളര്‍ത്തിയ ബാലയുടെ രൂപം കണ്ട് സങ്കടത്തിലാണ് ആരാധകര്‍. വേഗത്തില്‍ സുഖം പ്രാപിച്ച് പഴയ ബാലയായി എത്രയും വേഗം എത്തട്ടെ എന്നാണ് ആരാധകര്‍ പറയുന്നത്.
ബാല നല്ല ക്ഷീണിതനാണ് എങ്കിലും പ്രിയപ്പെട്ടവരോട് രണ്ടു വാക്ക് പറഞ്ഞിട്ടുണ്ട്. ഒരു കേക്ക് മുറിച്ച് എലിസബത്തിനും ചിറ്റപ്പനും ചിറ്റമ്മയ്ക്കും ഒപ്പമാണ് ബാല വിവാഹവാർഷിക ദിനത്തിൽ എത്തിച്ചേർന്നത്. സങ്കീർണമായ അവസ്ഥയിലൂടെയാണ് ബാല കടന്നു പോയതും. ആശുപത്രിയിൽ ആയതില്പിന്നെ ബാല സോഷ്യൽ മീഡിയയിൽ സജീവമല്ലാതായി. എന്നാൽ തനിക്കൊരു ശസ്ത്രക്രിയ വരുന്നതായി നടൻ അറിയിച്ചു. ശസ്ത്രക്രിയക്ക് സമ്മതപത്രം ഒപ്പിടാനാണ് ബന്ധുക്കൾ നാട്ടിൽ നിന്നും എത്തിയത്. അമ്മയ്ക്ക് സുഖമില്ലാത്തതിനാൽ വരാൻ കഴിഞ്ഞില്ല. കുറച്ചു ദിവസങ്ങൾക്കകം ശസ്ത്രക്രിയ ഉണ്ടാവും എന്ന് ബാല അറിയിച്ചു.
ശസ്ത്രക്രിയ ചെയ്താൽ രക്ഷപ്പെടാനും മറിച്ചും ഉള്ള സാധ്യതയുണ്ട് എന്ന് ബാല പറയുന്നുണ്ടെങ്കിലും, എലിസബത്ത് ബാലയ്ക്കു വളരെ ആത്മവിശ്വാസം നൽകുന്നുണ്ട്. ആദ്യ വിവാഹവാർഷികത്തിൽ ചെയ്ത പോലെ മൂന്നാം വിവാഹവാർഷികത്തിൽ രണ്ടുപേരും ചേർന്ന് ഡാൻസ് ചെയ്യും എന്ന് എലിസബത്ത് ബാലയോടായി പറഞ്ഞു. ആശുപത്രിയിൽ വച്ച് തന്നെയാണ് കേക്ക് മുറിച്ച് ചെറിയ ആഘോഷം നടത്തിയത്
‘ഞങ്ങളുടെ വിശേഷപ്പെട്ട ദിവസം ആഘോഷിക്കണമെന്ന് എലിസബത്തിന് വല്ലാത്തൊരു ആഗ്രഹമുണ്ടായിരുന്നു. ജനനവും മരണവുമടക്കം എന്തായാലും ദൈവമാണ് തീരുമാനിക്കുന്നത്. പ്രാർത്ഥന പോലെ എല്ലാം നടക്കട്ടെ എന്നാണ് ബാല പറയുന്നത്. നിങ്ങളെല്ലാവരും പ്രാർത്ഥിക്കണം. ഇനിയിപ്പോള്‍ എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ നീയൊരു ഡോക്ടറെ വിവാഹം കഴിക്കണം. ഇനിയൊരു ആക്ടറെ വിവാഹം കഴിക്കരുതെന്നാണ് ബാല ഭാര്യയ്ക്ക് നല്കുന്ന ഉപദേശം. ഇത്രയും നാള് എനിക്ക് വേണ്ടി പ്രാർത്ഥിച്ച എല്ലാവരോടും നന്ദി പറയുന്നു’, ബാല കൂട്ടിച്ചേര്‍ത്തു.
Post Your Comments