ബിഗ് ബോസ് സീസൺ 5 ലെ ഹോട്ട് ടോപ്പിക് ആകാൻ പോകുന്ന ആളാണ് സംവിധായകൻ അഖിൽ മാരാർ. ആദ്യ ദിവസം തന്നെ ഇയാൾ ഷോയ്ക്ക് പുറത്ത് സംസാരവിഷയം ആയിട്ടുണ്ട്. ഡോക്ടർ റോബിൻ രാധാകൃഷ്ണനെ പോലെയും ഡോക്ടർ രജിത് കുമാറിനെ പോലെയും ഇവനും ഒരുപാട് ആരാധകർ ഉണ്ടാവാൻ സാധ്യതയുണ്ട് എന്നാണ് പ്രേക്ഷകർ ഇപ്പോൾ പറയുന്നത്. ഇതിനിടെയാണ് അഖിലിന്റെ പഴയ ഒരു വീഡിയോ സോഷ്യൽ മീഡിയ കുത്തിപ്പൊക്കിയത്. ബിഗ് ബോസ് ഷോയ്‌ക്കെതിരെ സംസാരിക്കുന്ന അഖിലിനെയാണ് ഈ വീഡിയോയിൽ കാണാനാകുന്നത്.
‘എന്റെ ജീവിതത്തിൽ ഞാൻ ഇത്രയും വെറുക്കുന്ന ഒരു പരിപാടി വേറെയില്ല. ഒരു അഞ്ചുമിനിറ്റ് പോലും ഞാൻ ആ പരിപാടി കണ്ടിട്ടില്ല. ബിഗ് ബോസിലേക്ക് പോകുന്നതിലും നല്ലത് ലുലു മാളിൽ പോയി പരസ്യമായി മുണ്ടു പൊക്കി കാണിക്കുന്നത് ആണ്’, ഇതായിരുന്നു അഖിൽ മാരാർ പറഞ്ഞിരുന്നത്. ഏതായാലും അഖിലിന്റെ ഈ മറുപടി താരത്തെ എയറിലാക്കിയിരിക്കുകയാണ്.
നേരത്തെ തന്നെ സമൂഹ മാധ്യമങ്ങളിൽ ഏറെ ആരാധകരുള്ള വ്യക്തികളിൽ ഒരാളായിരുന്നു ഇദ്ദേഹം. ഇപ്പോൾ ബിഗ്ബോസിൽ കൂടി എത്തിയതോടെ ഇദ്ദേഹത്തിന്റെ ആരാധകരുടെ എണ്ണത്തിൽ പതിന്മടങ്ങ് വർദ്ധനവ് ആണ് വരാൻ പോകുന്നത് എന്നാണ് പ്രേക്ഷകർ കണക്കുകൂട്ടുന്നത്. ഒരു സംവിധായകൻ എന്ന നിലയിലാണ് ഇദ്ദേഹം ശ്രദ്ധിക്കപ്പെടുന്നത്. ഒരു താത്വിക അവലോകനം എന്ന സിനിമ ഇദ്ദേഹമാണ് സംവിധാനം ചെയ്തത്.
Post Your Comments