CinemaGeneralLatest NewsNEWS

ചിരിയുടെ തമ്പുരാൻ ഇന്നസെന്റിന് വിടച്ചൊല്ലി കേരളം

തൃശൂർ: അന്തരിച്ച സിനിമാ താരവും മുൻ എം.പിയുമായ ഇന്നസെന്റിന് കേരളത്തിന്റെ അന്ത്യാഞ്ജലി. രാവിലെ പത്ത് മണിക്ക് ആരംഭിച്ച സംസ്ക്കാര ചടങ്ങുകൾ പതിനൊന്നോടെയാണ് അവസാനിച്ചത്. ഇരിങ്ങാലക്കുട സെന്റ് തോമസ് കത്തീഡ്രൽ പള്ളി സെമിത്തേരിയിലാണ് സംസ്‌കാരം. താരത്തിന് അന്ത്യാഞ്ജലി അർപ്പിക്കാൻ ഇന്നലെ പതിനായിരങ്ങളാണ് പൊതുദർശനത്തിന് വെച്ച കൊച്ചിയിലും ഇരിങ്ങാലക്കുടയിലും എത്തിയത്.

കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിലെയും ഇരിങ്ങാലക്കുട ടൗൺ ഹാളിലെയും പൊതുദർശനത്തിന് ശേഷം ഇന്നസെന്റിന്റെ ഇരിങ്ങാലക്കുടയിലെ വസതിയിലെത്തിച്ച അദ്ദേഹത്തെ കാണാൻ ആയിരങ്ങൾ തടിച്ചുകൂടിയിരുന്നു. ഇൻഡോർ സ്റ്റേ‍ഡിയത്തിൽ നിന്ന് വിലാപയാത്രയായി ഇന്നസെന്‍റിന്റെ മൃതദേഹം ഇരിങ്ങാലക്കുടയിലേക്ക് എത്തിച്ചത്. മന്ത്രിമാരായ കെ രാജൻ, ആർ ബിന്ദു ഉൾപ്പടെയുള്ളർ ഇൻഡോർ സ്റ്റേഡിയത്തിൽ എത്തിച്ചേർന്നിരുന്നു. ഇരിങ്ങാലക്കുടയിലെ ടൗൺ ഹാളിൽ പൊതു ദർശനത്തിന് വച്ചപ്പോഴും വലിയ ജനാവലിയാണ് പ്രിയ നടന് അന്തിമോപചാരം അർപ്പിക്കാൻ എത്തിയത്.

മുഖ്യമന്ത്രി ടൗൺ ഹാളിൽ എത്തി ഇന്നസെന്റിന് അന്തിമോപചാരം അർപ്പിച്ചു. ചലച്ചിത്ര, രാഷ്ട്രീയ രംഗത്തെ നിരവധി പേരാണ് കടവന്ത്ര രാജീവ്ഗാന്ധി ഇൻഡോർ സ്റ്റേഡിയത്തിൽ ആദരാഞ്ജലിയർപ്പിക്കാൻ എത്തിയത്. മമ്മൂട്ടി, ജയറാം, ദിലീപ് തുടങ്ങിയവർ തുടക്കം മുതൽ തന്നെ സ്ഥലത്തുണ്ടായിരുന്നു. ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാൻ മോഹൻലാൽ ഇന്നലെ രാത്രിയോടെയാണ് എത്തിയത്. ഇരിങ്ങാലക്കുടയിലെ വീട്ടിലെത്തിയാണ് മോഹൻലാൽ അന്ത്യോപചാരം അർപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button