കൊച്ചി: നടൻ ഇന്നസെന്റിന്റെ വേർപാട് വിശ്വസിക്കാനാകാതെ സഹപ്രവർത്തകർ. ഇന്നസെന്റിന് ആദരാഞ്ജലികൾ അർപ്പിക്കുന്നില്ലെന്നും മറിച്ച് പോയെന്ന് വിശ്വസിക്കുന്നില്ലെന്നും നടൻ സലിം കുമാർ പറയുന്നു. കല്യാണരാമന്, തുറുപ്പുഗുലാന്‍, കഥ പറയുമ്പോള്‍, മേരിക്കുണ്ടൊരു കുഞ്ഞാട് മുല്ല, ഡ്രൈവിങ് ലൈസന്‍സ്, ഉദയപുരം സുല്‍ത്താന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ഒരുമിച്ച് പ്രതിഭ തെളിയിച്ച താരങ്ങളാണ് നടന് ഇന്നസെന്റും സലിംകുമാറും. കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിന് പോയതാണ് അദ്ദേഹമെന്ന് താന്‍ വിശ്വസിക്കുന്നുവെന്നും വികാരഭരിതമായ കുറിപ്പില്‍ സലിംകുമാര്‍ പറഞ്ഞു.
സലിം കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്:
‘ഇന്നസെന്റ് എന്ന ചിരിമഴ പെയ്തു തീര്‍ന്നു. എങ്കിലും ആ മഴ ചങ്കിലെ വൃക്ഷ തലപ്പുകളില്‍ ബാക്കി വച്ചിട്ട് പോയ മഴത്തുള്ളികള്‍ ഓര്‍മ്മകളുടെ നനുത്ത കാറ്റില്‍ ജീവിതാവസാനം വരെ നമ്മളില്‍ പെയ്തുകൊണ്ടേയിരിക്കും. ഇന്നസെന്റ് ചേട്ടന് ഞാന്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നില്ല, മരിച്ചു പോയി എന്നും ഞാന്‍ വിശ്വസിക്കുന്നില്ല, അദ്ദേഹം ദൂരെ എവിടെയോ, നമുക്കൊന്നും കാണാന്‍ പറ്റാത്ത ഒരു ലൊക്കേഷനില്‍ ഷൂട്ടിങ്ങിന് പോയതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാനുമുണ്ട് ആ സിനിമയില്‍ പക്ഷേ എന്റെ ഡേറ്റ് ഇതുവരെ ആയിട്ടില്ല, ആവും, ആവാതിരിക്കാന്‍ പറ്റില്ലലോ. എന്നാലും മാസത്തില്‍ രണ്ടു തവണയെങ്കിലും എന്റെ ഫോണില്‍ തെളിഞ്ഞു വരാറുള്ള ഇന്നസെന്റ് എന്ന പേര് ഇനി മുതല്‍ വരില്ല എന്നോര്‍ക്കുമ്പോള്‍……..’.
Post Your Comments