കൊച്ചി: ഇന്നസെന്റിന് കാൻസർ വന്നതിന് ശേഷം ഏത് യാത്രയിലും അദ്ദേഹത്തോടൊപ്പം ഭാര്യ ആലീസ് ഉണ്ടാകാറുണ്ടായിരുന്നു. പല അഭിമുഖങ്ങളിലും ആലീസിനെ കുറിച്ച് പറയുമ്പോൾ ഇന്നസെന്റിന് നൂറ് നാവായിരുന്നു. ഇന്നസെന്റിന് പിന്നാലെ അപ്രതീക്ഷിതമായിട്ടായിരുന്നു ആലീസിനും കാൻസർ ആണെന്ന് സ്ഥിരീകരണമുണ്ടായത്. ഇതോടെ ചികിത്സയ്ക്കും മറ്റു ഇന്നസെന്റും ആസീലും ഒന്നിച്ചായി യാത്ര. അവർ പരസ്പരം തണലും താങ്ങുമായി മാറുകയായിരുന്നു.
ഒരുപക്ഷെ തനിക്ക് കാൻസർ വന്നപ്പോൾ ചിരിച്ചു തള്ളിയ ഇന്നച്ചൻ തളർന്നു പോയത് ഭാര്യയ്ക്കും അതേ അസുഖം ആണെന്ന് അറിഞ്ഞപ്പോൾ ആയിരിക്കണം. തളർന്നെങ്കിലും ഇതിനെയും ഒരു ചിരിയോടെ, തമാശയോടെയായിരുന്നു അദ്ദേഹം പറഞ്ഞിരുന്നത്. ഇതും മനപ്പൊരുത്തത്തിന്റെ ലക്ഷണമാണെന്ന തമാശയാണ് ഇന്നസെന്റ് അന്ന് പറഞ്ഞത്. കാൻസർ സ്പെഷ്യലിസ്റ്റ് ഡോ. ഗംഗാധരൻ, ഇന്നസെന്റിന്റെ കാൻസർ വാർഡിലെ ചിരി എന്ന പുസ്തകത്തിന്റെ ആമുഖത്തിൽ ഇക്കാര്യം പറയുന്നുമുണ്ട്.
ഇന്നസെന്റിന് കാൻസർ സ്ഥിരീകരിച്ച സംഭവം വീട്ടിൽ അറിഞ്ഞപ്പോഴുണ്ടായ പ്രതികരണത്തെ കുറിച്ച് ആലീസും അഭിമുഖങ്ങളിൽ സംസാരിച്ചിട്ടുണ്ട്. ‘കാൻസർ ആണെന്ന് സ്ഥിരീകരിച്ച ശേഷം വീട്ടിൽ വന്ന രംഗം മറക്കില്ല. എല്ലാവരും കരച്ചിലായിരുന്നു. ഞങ്ങൾക്ക് ഫേസ് ചെയ്യാൻ ബുദ്ധിമുട്ടായിരുന്നു. പുറത്ത് കസേരയിൽ ഇന്നസെന്റ് ഇരുന്നു. ചികിത്സിച്ച് മാറ്റാമെന്ന് ഡോക്ടർ പറഞ്ഞിട്ടുണ്ട്. എപ്പോഴും കരയാനാണ് ഉദ്ദേശമെങ്കിൽ ഞാൻ വീട് മാറിത്താമസിക്കാമെന്ന് എല്ലാവരോടും പറഞ്ഞു. അതുകേട്ട് എല്ലാവരും സന്തോഷമായിട്ട് ട്രീറ്റ്മെന്റ് ചെയ്തു. ആറ് കീമോ ചെയ്തു. അടുത്ത വർഷം എനിക്കും അസുഖം വന്നു. ഞങ്ങൾ രണ്ടാളും ഒരുമിച്ചാണ് റേഡിയേഷന് പോയത്’ ആലീസ് പറഞ്ഞു.
Post Your Comments